1 GBP = 112.56
breaking news

ഉല്ലാസയാത്രയും വൻവിജയം, സി കെ സി യുടെ രണ്ടാം ഘട്ട കായികമേള ഇന്ന് കോവൻട്രിയിൽ

ഉല്ലാസയാത്രയും വൻവിജയം, സി കെ സി യുടെ രണ്ടാം ഘട്ട കായികമേള ഇന്ന് കോവൻട്രിയിൽ

 പി. ആർ. ഓ

ഒരു ദശാബ്ദ ത്തിലേറെയായി കോവൻട്രി മലയാളികളുടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഏകോപന ശക്തിയായി പ്രവർത്തിക്കുന്ന സി കെ സി യുടെ, നടപ്പുവർഷത്തെ രണ്ടാമത്തെ പൊതുപരിപാടിയായ ഏകദിന ഉല്ലാസയാത്രയും വിജയകരമായി പൂർത്തിയാക്കി.

     

2019 ഓഗസ്റ്റ് മുന്നിനായിരുന്നു സ്കാർബ്രൗ കടൽത്തീരത്തേക്കുള്ള ഏകദിന ഉല്ലാസ യാത്ര സംഘടിക്കപ്പെട്ടത് . നൂറ്റിഅൻപത്തിലധികം അംഗങ്ങൾ യാത്രയുടെ ഭാഗമായി. രണ്ടു ബസുകളിലായി രാവിലെ പുറപ്പെട്ട സംഘം അന്നേദിവസം രാത്രി ഏറെ വയ്കിയാണ് തിരിച്ചെത്തിയത്. കൂട്ടായ്മ പുതുക്കലും, കളിയും താമശയുമായി ഒരുകൂട്ടരും, പ്രകൃതിയെ തൊട്ടറിഞ്ഞും, ചിരിയും ചിന്തയുമായി മറ്റൊരുകൂട്ടരും, ഒപ്പം കുട്ടികളും കൂടിച്ചേർന്നപ്പോൾ അക്ഷരത്തിലും അർത്ഥത്തിലും ഓഗസ്റ്റ് മുന്ന് അവർക്ക് ഉത്സവദിനമായി മാറി . രാജു ജോസഫ്, റോബിൻ സ്കറിയ, ജേക്കബ് സ്റ്റീഫൻ, പോൾസൺ മത്തായി എന്നിവർ പ്രധാന സംഘടകരായപ്പോൾ ജോൺസൻ യോഹന്നാൻറെ നേതൃത്വ ത്തിൽ ഭരണ സമതി എല്ലാറ്റിനും മേൽനോട്ടം വഹിച്ചു .

കായികമേളയുടെ രണ്ടാം ഘട്ടമായ (ഗയിംസ് ) മത്സരങ്ങൾ ഇന്ന് കോവൻട്രി യിൽ നടക്കും. ഫുട് ബോൾ, ബാസ്കറ്റ് ബോൾ, വോളി ബോൾ, തുടങ്ങിയ മത്സരങ്ങളാണ് നാളെനടക്കുക എന്ന് സെക്രട്ടറി ബിനോയ് തോമസ് അറിയിച്ചു.

വേദിയുടെ വിലാസം.
Moat House Leisure and Neighbourhood Centre

Winston Avenue, Coventry,

CV2 1EA

 

 

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more