1 GBP = 107.24
breaking news

സ്വാദിഷ്ടമായ ചിക്കൻ കൊത്തു പൊറോട്ട!

സ്വാദിഷ്ടമായ ചിക്കൻ കൊത്തു പൊറോട്ട!

സണ്ണിമോൻ മത്തായി

ചിക്കൻ കൊത്തു പൊറോട്ട

ചേരുവകള്‍

പൊറോട്ട- അഞ്ചെണ്ണം
സവാള- 2 എണ്ണം
പച്ചമുളക്- 5 എണ്ണം
തക്കാളി- 2 എണ്ണം
കുരുമുളക് പൊടി- രണ്ട് ടേബിള്‍സ്പൂണ്‍
മുട്ട- 3 എണ്ണം
ചിക്കന്‍ – 250 ഗ്രാം (ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ചുടച്ചത്)
ഉപ്പ്- പാകത്തിന്
ഓയില്‍ -60എംല്‍
കറിവേപ്പില- 1തണ്ട്
മല്ലിയില- ഒരു പിടി

പാകം ചെയ്യേണ്ട വിധം

പൊറോട്ട ചെറുതായി മുറിച്ചെടുക്കണം. പിന്നീട് ഒരു പാനില്‍ പകുതി ഓയില്‍ ഒഴിച്ച് മുറിച്ച് വെച്ച പൊറോട്ട മൊരിയിച്ചെടുക്കണം. മൊരിയിച്ചെടുത്ത പൊറോട്ട വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. അതേ പാനില്‍ ബാക്കിയുള്ള ഓയില്‍ ഒഴിച്ച് ഇതിലേക്ക് സവാള, പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവ ചേര്‍ത്ത് നല്ലതു പോലെ വഴറ്റുക. നന്നായി വഴറ്റിക്കഴിയുമ്പോള്‍ ഇതിലേക്ക് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ക്കാം. ശേഷം മുട്ടയും തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കനും ചേര്‍ക്കാം. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്സായി വരുമ്പോള്‍ ഇതിലേക്ക് മൊരിയിച്ച് വെച്ചിരിക്കുന്ന പൊറോട്ട കൂടി ചേര്‍ക്കാം. സ്വാദിനായി അല്‍പ്പം മല്ലിയില കൂടി ചേര്‍ക്കാം. ചൂടോട് കൂടി തന്നെ ചിക്കന്‍ കൊത്തു പൊറോട്ട സെര്‍വ് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more