1 GBP = 109.00
breaking news

നേഷൻവൈഡ് ബിൽഡിംഗ് സൊസൈറ്റി 1.3 മില്യൺ ഇടപാടുകാരെ ‘പാപ്പരാക്കി’!

നേഷൻവൈഡ് ബിൽഡിംഗ് സൊസൈറ്റി 1.3 മില്യൺ ഇടപാടുകാരെ ‘പാപ്പരാക്കി’!

സുരേന്ദ്രൻ ആരക്കോട്ട് (അസ്സോസിയേറ്റ് എഡിറ്റർ)

1.3 മില്യൺ നിക്ഷേപകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റി അയച്ച ഇ-മെയിൽ സന്ദേശത്തിൽ അവരുടെ നിക്ഷേപ സംഗ്രഹം പൂജ്യം പൗണ്ട് ബാലൻസ് സൂചിപ്പിക്കാൻ ഇടയായതിനെത്തുടർന്നു ബാങ്ക് കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്!

ആകെ പരിഭ്രാന്തരായ ആയിരക്കണക്കിന് നിക്ഷേപകർ നേരിട്ട് ബ്രാഞ്ചുകൾ സന്ദർശിച്ചും ഫോൺ വഴിയും നിരന്തരം ബാങ്കിനെ ബന്ധപ്പെടാനുള്ള ശ്രമത്തിലായിരുന്നു. ഇതിനെത്തുടർന്ന് ‘നേഷൻ വൈഡ്’ നിക്ഷേപകർക്കുണ്ടായ മനഃക്ലേശത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും രായ്ക്കുരാമാനം ‘സംപൂജ്യരായി’ മാറിയ ഇടപാടുകാരുമായി ഉടനടി ബന്ധപ്പെടുന്നതാണെന്നും അറിയിച്ചു.

നിക്ഷേപകർക്ക് ബാങ്ക് വർഷത്തിലൊരിക്കൽ തപാൽ മാർഗം അയച്ചുകൊണ്ടിരുന്ന ‘നിക്ഷേപ സംഗ്രഹം’ ഇത്തവണ ഇ-മെയിൽ വഴി അയക്കാൻ ശ്രമിച്ചപ്പോഴാണ് ബാലൻസ് രേഖപ്പെടുത്തുന്ന സ്ഥാനത്തു തുക പൂജ്യത്തിൽ നിന്നും മാറാതിരുന്നത്. അടുത്തവർഷം നിക്ഷേപകരെ ബന്ധപ്പെടുമ്പോൾ ഇത്തരത്തിലുള്ള പിശക് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നതാണെന്നു ‘നേഷൻ വൈഡ്’ ഉറപ്പു നല്കിയിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more