1 GBP = 110.75
breaking news

രാമ ജന്മ ഭൂമി തർക്കം പരിസമാപ്തിയിലേക്ക്

രാമ ജന്മ ഭൂമി തർക്കം പരിസമാപ്തിയിലേക്ക്

ജയകുമാർ നായർ

അയോധ്യ: രാമ ജന്മ ഭൂമി തർക്കം ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് ആണ് കേസ് പരിഗണിക്കുക. തര്‍ക്ക പരിഹാരത്തിനായി സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതി മുദ്ര വെച്ച കവറിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞു. എന്നാൽ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വിടില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ജെ കലീഫുള്ള അധ്യക്ഷനായ സമിതി 2018 മാര്‍ച്ച് 8 നാണ് മധ്യസ്ഥ ചര്‍ച്ചയ്ക്കായി സുപ്രീം കോടതി സമിതിയെ നിയോഗിച്ചത്. ശ്രീ ശ്രീ രവിശങ്കര്‍, ശ്രീറാം പിഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

മുൻപ് നൽകിയ ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസ് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റിയിരുന്നു. കാലാവധി പൂർത്തിയാക്കിയ സമിതി ഏറെ ചര്‍ച്ചകള്‍ക്കും കൂടി ആലോചന കൾക്കും ശേഷം, ഇപ്പോൾ അന്തിമ റിപ്പോർട്ടും സമർപ്പിച്ചു കഴിഞ്ഞു.

നവംബര്‍ 17ന് ആണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ വര്‍ഷം തന്നെ അയോധ്യ കേസില്‍ കോടതി തീർപ്പു കൽപ്പിച്ചേക്കും .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more