- ഫ്രാൻസിലെ കലാപത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ഇമ്മാനുവൽ മാക്രോൺ
- ഒമാൻ ഭരണാധികാരിക്ക് നൽകിയ വിരുന്നിൽ പ്രവാചക വചനം ഉദ്ധരിച്ച് ചാൾസ് രാജാവ്
- ബാർൺസ്ലി കേരള കൾച്ചറൽ അസോസിയേഷന് (BKCA) പുതിയ നേതൃത്വം; സജീന്ദ്രൻ വാക്കയിൽ പ്രസിഡന്റ്, അരുൺ രാജ് ലിയോൺ ജനറൽ സെക്രട്ടറി, അലൻ ജെയിംസ് ഓവിൽ ട്രഷറർ
- പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 07 ശനിയാഴ്ച ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ.....കീത്ത്ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസ് ലോഗോ മത്സരത്തിലും കവൻട്രി കേരള കമ്മ്യൂണിറ്റിയിലെ ലിൻസിയ ജിനോ നഗർ നാമനിർദ്ദേശക മത്സരത്തിലും വിജയികൾ
- യുകെയിൽ നേഴ്സിംഗ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു; കൊല്ലം സ്വദേശി നന്ദനയുടെ വേർപാട് പഠനത്തിനായി യുകെയിലെത്തി ഒരു മാസംപോലും തികയുന്നതിന് മുൻപ്
- യുക്മ മുൻ ദേശീയ ഭാരവാഹി സാജൻ സത്യന്റെ മാതാവ് നാട്ടിൽ നിര്യാതയായി
- ആർ.എ.എഫ് ഫെയർഫോർഡ് സംഭവം; ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗത്തെ സഹായിച്ചെന്ന സംശയത്തിൽ രണ്ട് പേരെ വീണ്ടും അറസ്റ്റ് ചെയ്തു.
ബക്കിങ്ഹാം കൊട്ടാരത്തിൽ – കാരൂർ സോമൻ
- Aug 01, 2019
എത്ര കണ്ടാലും കണ്ടാലും മതി വരില്ല ബക്കിംഗ്ഹാം കൊട്ടാരം. രാവിലെ തന്നെ സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് അകത്തേക്കു കടന്നു. ഇതിനപ്പുറം ഒരു കൊട്ടാരകാഴ്ചയില്ല എന്ന് മനസ്സിലാക്കി തന്നെയാണ് ആദ്യം ഈ കൊട്ടാരം കാണാൻ തീരുമാനിച്ചത്. സാധാരണ സഞ്ചാരികളിൽ പലരും ആദ്യം മറ്റ് കൊട്ടാരങ്ങളും ഒടുവിൽ ബക്കിംഗ്ഹാം കൊട്ടാരവും കാണുന്ന പതിവുണ്ട്. ഇതുമാത്രം കണ്ട് മടങ്ങുന്നവരുമുണ്ട്. ഭൂതകാലത്തിന്റെ സ്പന്ദനങ്ങൾ, ഹൃദയത്തുടിപ്പുകൾ… അജ്ഞാതമായ ഒരു ലോകത്തേക്കാണ് ഇവിടത്തെ കാഴ്ചകൾ നമ്മെ നയിക്കുന്നത്. ആ കാഴ്ചകൾ ഒരു ദേശത്തിന്റെ ദേശീയ പൈതൃകവും സന്പത്തുമാണ്. ഈ നക്ഷത്രകൊട്ടാരങ്ങളിലെ ഓരോ തൂണിലും മരതകക്കല്ലുകളിലും സ്വർണ്ണച്ചാമരങ്ങളിലും എണ്ണുവാനാകാത്തവിധം കണ്ണുനീർമുത്തുകളോ അതോ മന്ദഹാസമോ ഒളിഞ്ഞിരിക്കുന്നുണ്ടാവും. കണ്‍തുറന്ന് നോക്കുന്പോൾ ഇതിനുള്ളിലെ ദിവ്യസൗന്ദര്യം ആദരവോടെ കാണുന്നു.
ഇൻഡ്യയിലെ മൈസൂരിലും രാജസ്ഥാനിലും മറ്റ് പല പ്രദേശങ്ങളിലും ചെറുതും വലുതുമായ ധാരാളം രാജകൊട്ടാരങ്ങളുണ്ട്. സ്പെയിൻ മാഡ്രിഡിലെ റോയൽ കൊട്ടാരം, ഫ്രാൻസിലെ ലോവറി, വെർസാലിസ്, റോമിലെ ക്വയിറനൽ, വിയന്നയിലെ ഹോഫ്ബർഗ്, ജപ്പാൻ ടോക്കിയോവിലെ ഇംപീരിയൽ , ആംസ്റ്റർഡാമിലെ റോയൽ കൊട്ടാരം തുടങ്ങിയവയൊക്കെ വ്യത്യസ്തമായ അനുഭവമാണ്. പക്ഷേ, ബക്കിംഗ്ഹാം അതിന്റെ തനതായ കാഴ്ചകളാൽ വ്യത്യസ്തങ്ങളായി നില്ക്കുന്നു.
ലോകത്തെ സർവദ്വീപുകളും കീഴടക്കിയ ബ്രിട്ടനിലെ സ്വർണ്ണദ്വീപിനെപ്പോലെ തിളങ്ങുന്ന ബക്കിംഗ്ഹാം കൊട്ടാരത്തിനു മുന്നിലാണ് ഞാൻ നില്‍ക്കുന്നത്. എണ്ണമറ്റ കുതിരപ്പടയോട്ടങ്ങൾ നയിച്ച രാജ്ഞീ രാജാക്കന്മാരുടെ പടച്ചട്ടകളും അന്നത്തെ യുദ്ധസാമഗ്രികളുമടക്കമുള്ളവ ഇതിനുള്ളിൽ തിളങ്ങി നിൽക്കുന്നു. ഇത് എല്ലാ കൊട്ടാരങ്ങളിലും കാണാം. റോമൻ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം പോലെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സുവർണ്ണകാലം. ബി.സിയിൽ റോമൻ ചക്രവർത്തിയായിരുന്ന അലക്സാണ്ടർ പഞ്ചാബിലെ പോറസ് രാജാവിനെ കീഴ്പെടുത്തിയിട്ട് മഗധ രാജ്യം കീഴടക്കാൻ ജൈത്രയാത്ര നടത്തുന്പോഴാണ് അദ്ദേഹം രോഗബാധിതനായി ഗ്രീസിലേക്ക് മടങ്ങിയത്. ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയെ കീഴടക്കി നൂറ്റാണ്ടുകളായി ഭരിച്ചു.
ബ്രിട്ടൻ ഒരു ദ്വീപാണെന്ന് പലർക്കുമറിയില്ല. ലോകത്തെ ഏറ്റവും ജനവാസമുള്ള മൂന്നാമത്തെ ദ്വീപാണിത്. ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു. എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ ഈ പ്രദേശങ്ങളിൽ കുടിയേറിപ്പാർത്തവരാണ് ജർമനിയിൽ നിന്നുള്ള അങ് ലെസ എന്ന ഗോത്രവർഗം. ഇവരിൽനിന്നാണ് ഇംഗ്ലണ്ട് എന്ന പേരുണ്ടായത്. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ വെസ്റ്റ് മിൻസ്റ്റർആബിയിലാണ് ഈ ലോക പ്രശസ്ത കൊട്ടാരം സ്ഥിതി ചെയ്യുന്നത്. നിലാവ് പരന്നൊഴുകുന്ന ആകാശത്തിന് കീഴിൽ ഇതൊരു കൊച്ചു കൊട്ടാരമായി തോന്നുമെങ്കിലും ഇതിനുള്ളിലെ കാഴ്ചകൾ നക്ഷത്രമാലകളാൽ വർണോജ്വലമാണ്. രാജ്യത്തിന്റെ സന്പൽസമൃദ്ധിപോലെ അതിനുള്ളിലെ ധനവും ഐശ്വര്യവും അവിടെയെല്ലാം ശോഭപരത്തുന്നു. വെടിയുണ്ടകൾ തുളച്ചുകയറിയ ഓരോ രാജ്യത്തിന്റെ മുദ്രണങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്.
പേരിന്റെ വരവ്
എ.ഡി.1703ൽ പണിതീർത്ത ബക്കിംഗ്ഹാം ഭവനത്തിന് 1837ൽ വിക്ടോറിയ രാജ്ഞിയാണ് ബക്കിംഗ്ഹാം കൊട്ടാരം എന്ന് പേരിട്ടത്. മാഡ്രിഡിലെ റോയൽ കൊട്ടാരവും കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകളാണ് നൽകുന്നത്. ഈ കൊട്ടാരമുറികളെക്കാൾ കുറച്ചുകൂടി വിസ്തീർണ്ണമുള്ളതാണ് അവിടത്തെ മുറികൾ. എല്ലായിടത്തും ഇംഗ്ലീഷടക്കം പല ഭാഷകളിൽ ഓരോന്നിനെപ്പറ്റിയും ചരിത്രം എഴുതിവച്ചിട്ടുണ്ട്. ഓരോ മുറി കയറിയിറങ്ങുന്പോഴും ഹെഡ്ഫോണിലൂടെ ഓരോ കാഴ്ചകളെപ്പറ്റി വിവരമുണ്ട്. ഓരോ സന്ദർശകനും സെക്യൂരിറ്റിയുടെ പൂർണവലയത്തിലാണ് നടക്കുന്നത്.
അതിമനോഹരങ്ങളായ പൂക്കളാൽ അലംകൃതമായ കൊട്ടാരത്തിന് മുന്നിൽ 1911ൽ തീർത്ത വിക്ടോറിയ രാജ്ഞിയുടെ സുവർണ്ണ സ്തൂപം സ്വർണനിറത്തിൽ തലയുയർത്തി നിൽക്കുന്നു. കൊട്ടാരത്തിന് കാവൽനിൽക്കുന്ന പാറാവുകാരുടെ കറുത്ത മൂടിയുള്ള തൊപ്പിയും ചുവന്ന കുപ്പായവും ചേഞ്ച് ഓഫ് ഗാർഡ് കാണാൻ നൂറു കണക്കിന് സന്ദർശകരാണ് രാവിലെ വരുന്നത്. ബാൻഡ്മേളവും ഒരു നാടൻപെണ്ണിനെപ്പോലെ നാണിച്ചു നോക്കുന്ന കുതിരകളും കൊട്ടാരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു.
അദ്ഭുതങ്ങൾ നിറഞ്ഞ പാലസ്
കൊട്ടാരത്തിനകത്തുള്ള വിശാലമായ ഉദ്യാനങ്ങൾ, ജലാശയങ്ങൾ, അരയന്നങ്ങൾ, മരങ്ങൾ എല്ലാം കൗതുക കാഴ്ചയാണ്. എല്ലാവർഷവും 50000ത്തിലധികം സന്ദർശകരാണ് ഇവിടേക്കു വരുന്നത്. ഇത് പഴയ കണക്കാണ്. ലോകത്തിലെ വിശിഷ്ട അതിഥികളെ സ്വീകരിക്കുന്നതും ഈ കൊട്ടാരത്തിലാണ്. ചെറുതും വലുതുമായ 848 മുറികളാണുള്ളത്.
78 ബാത്ത് മുറികൾ, 92 ഓഫീസുകൾ, സ്വിമ്മിംഗ്പൂൾ, ഡോക്ടേഴ്സ് ക്ലിനിക്കുകൾ, വലിയ സ്വീകരണ ഹാളുകൾ, പോസ്റ്റ് ഓഫീസ് അങ്ങനെ ഒരു ഭരണചക്രത്തിന്റെ എല്ലാം ഇവിടെ കാണാം. അവിശ്വസനീയമായ വലിപ്പമാണ് ഇതിനുള്ളത്. എന്തിനാണ് ഇങ്ങനെയൊരു കൊട്ടാരം എന്നുപോലും സന്ദർശകർ ചിന്തിച്ചുപോകും. പക്ഷേ, ലോകമെങ്ങും കോളനികൾ സ്ഥാപിച്ച സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകൾക്ക് അവരുടെ പ്രതാപത്തിന്റെ അടയാളംകൂടിയായിരുന്നിരിക്കാം ഈ മഹാസൗധം.
എലിസബത്ത് രാജ്ഞി ഈ കൊട്ടാരത്തിൽനിന്ന് ഇറങ്ങണമെന്ന് പറഞ്ഞ് കെനിംഗ്സ്റ്റൺ എംപി എമ്മ ഡെന്റ് വിവാദമുണ്ടാക്കിയത് 2018 ജൂണിലായിരുന്നു. ഇത്രയും വലിയതും നടത്തിപ്പിനു വൻതുക ചെലവിടുന്നതുമായ കൊട്ടാരത്തിൽ രാജകുടുംബം താമസിക്കുന്നത് അനാവശ്യമാണെന്നായിരുന്നു അവരുടെ വാദം. ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും മാറ്റമൊന്നും ഉണ്ടായില്ല.
സന്ദർശകർക്ക് സ്വാഗതം
പുറത്ത് നിന്നുള്ളവർക്ക് ഇതിനുള്ളിലേക്ക് പ്രവേശനം ലഭിച്ചത് 1993ലാണ്. ഏപ്രിൽ – സെപ്റ്റംബർ മാസങ്ങളിലാണ് കൊട്ടാരം സന്ദർശകർക്കായി തുറന്നു കൊടുത്തത്. കൊട്ടാരത്തിന് പുറത്തുള്ള ഹൈഡ് പാർക്കിലും കൊട്ടാരത്തിനുള്ളിലെ പാർക്കിലും ധാരാളം അണ്ണാൻമാരുണ്ട്. അവരുടെ ഓട്ടവും ചാട്ടവും കുസൃതിയുമൊക്കെ കുട്ടികൾക്ക് ഏറെ കൗതുകമുണർത്തുന്നു. നമ്മുടെ അണ്ണാൻമാരെക്കാൾ നാലിരട്ടി വലിപ്പം ഇവർക്കുണ്ട്. ഇവിടത്തെ പ്രാവുകളെപ്പോലെ അണ്ണാൻമാരും മനുഷ്യരുമായി നല്ല ഐക്യത്തിലാണ്. അഗാധമായ സ്നേഹമാണ് മിണ്ടാപ്രാണികളോട് ഇവർ കാട്ടുന്നത്.
ബ്രിട്ടനിൽ ചെറുതും വലതുമായ ധാരാളം ചരിത്രങ്ങളുറങ്ങുന്ന കൊട്ടാരങ്ങളുണ്ട്. അതൊന്നും ഇടിച്ചുപൊളിച്ചുകളയാതെ അതൊക്കെ ദേശീയ പൈതൃകമായി സംരക്ഷിക്കുന്നവരാണ് പാശ്ചാത്യരാജ്യങ്ങളിലുള്ളവർ. അതവരുടെ സംസ്കൃതിയുടെ ഹൃദയവിശാലതയാണ്. കൊട്ടാരത്തിന്റ ഓരോ മുറികളിലും കാഴ്ചക്കാരായി ധരാളം പേർ വന്നുകൊണ്ടിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റ ഒരു സുവർണ്ണ കാലം ഇതിനുള്ളിൽ കാണാം. ഹൃദയത്തെ തൊട്ടുണർത്തുന്ന കാഴ്ചകൾ. സന്തോഷത്തോടെ ഞാനും പുറത്തേക്ക് നടന്നു.
രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന കൊട്ടാരം
നിരവധി രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന കൊട്ടരാണ് ബക്കിംഗ്ഹാം പാലസ്. ബക്കിംങ്ഹാം പാലസിലെ രാജ്ഞിയുടെ ബെഡ്റൂം ഇന്നും മറ്റാരും കണ്ടിട്ടില്ലെന്നാണ് പറയപ്പെടുന്നത്. 1982ൽ കൊട്ടാരത്തിലേക്ക് പ്രവേശിച്ച മൈക്കിൾ ഫാഗൻ എന്നയാൾ റൂം തകർത്ത് എലിസബത്ത് രാജ്ഞിയുടെ മുറിക്കുള്ളിൽ പ്രവേശിച്ചിരുന്നു. ആ പ്രശ്നത്തിനുശേഷം അതീവ സുരക്ഷയാണ് ഈ മുറിക്ക് നൽകുന്നത്. കൊട്ടരത്തിന്റെ അടിയിൽക്കൂടി തുരങ്കമുണ്ടെന്നാണ് ചില റിപ്പോട്ടുകൾ.
ഇതിന്റെ വാതിലുകൾ തുറക്കുന്നത് ലണ്ടനിലെ പലസ്ഥലങ്ങളിലേക്കുമാണ്. കൊട്ടാരത്തിൽ നിന്ന് ഈ തുരങ്കത്തിലേക്കുള്ള വഴിയും അതീവ രഹസ്യമാണ്. കൊട്ടാരത്തിലെ ഡ്രോയിംഗ് മുറിയിലാണ് രാജ്ഞി അതിഥികളെ സ്വീകരിക്കുന്നത്. ഈ മുറിയിൽ ഒരു വലിയ മുഖക്കണ്ണാടിയുണ്ട്. ഇതൊരു രഹസ്യവാതിലാണെന്നാണ് റിപ്പോർട്ട്. ഈ വാതിലിലൂടെ കടന്നാൽ രാജ്ഞിയുടെ സ്വകാര്യ മുറിയിലെത്താനാകും. കൊട്ടാരത്തിലെ പുന്തോട്ടം 40 ഏക്കറാണ്.
1953ൽ ഇവിടെ ഹെലികോപ്റ്റർ ഇറക്കിയിട്ടുണ്ട്. ലണ്ടനിലെ ഏറ്റവും പഴയ ഹെലിപാഡായിട്ടാണ് ഇത് അറിയപ്പെടുന്നത്. പൂന്തോട്ടത്തിൽ വ്യത്യസ്തങ്ങളായ 25ൽപരം റോസാച്ചെടികളുണ്ട്. 750 ജനാലകളും 40,000 ബൾബുകളും കൊട്ടരത്തിലുണ്ട്. 350 ക്ലോക്കുകളും വാച്ചുകളും കൊട്ടരത്തിലുണ്ട്. രാജ്ഞി കൊട്ടരത്തിലുണ്ടെങ്കിൽ റോയൽ സ്റ്റാൻഡേർഡ് പതാകയും ഇല്ലെങ്കിൽ യൂണിയൻ പതാകയും കൊട്ടരത്തിന്റെ മുകളിൽ കാണാം. എല്ലാ വർഷവും വേനൽക്കാലത്ത് രാജ്ഞി സ്കോട്ട്ലൻഡിലെ വസതിയിലേക്ക് മാറും. അപ്പോൾ കൊട്ടാരത്തിൽ നിയന്ത്രണങ്ങളോടെ പൊതുജനത്തിന് പ്രവേശനം അനുവദിക്കും. 25യൂറോ (ഏകദേശം 2200 രൂപ)യാണ് പ്രവേശന ഫീസ്.
കാരൂർ സോമൻ
Latest News:

ടി വി അനുപമ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ്: സി പി ജോൺ
തിരുവനന്തപുരം: ഗതാഗത സെക്രട്ടറി അനുപമയുടെ സ്ഥലംമാറ്റത്തിൽ പ്രതികരിച്ച് മന്ത്രി സി പി ജോൺ. അനുപമ ഏറ്...Kerala
ഖത്തർ KMCC ഓഫീസിലെ കവർച്ച: സഹകരിച്ചാൽ റൊട്ടാന റസാഖിനെ കേസിൽ നിന്ന് ഒഴിവാക്കാം; ബോംബെ ഷാജിയുടെ ശബ്ദസന...
കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിലെ കോടികളുടെ കവർച്ചയിൽ പുതിയ ശബ്ദസന്ദേശം പുറത്ത്. മുഖ്യപ്രതി ബോംബെ ...Kerala
അരുണാചൽ അതിർത്തിയിലെ സംഘർഷങ്ങൾക്കിടയിൽ ചൈനയ്ക്ക് കേന്ദ്രസർക്കാർ തുടർച്ചയായി ഇളവുകൾ നൽകുന്നു: ജയറാം ര...
ഡൽഹി: അരുണാചൽ അതിർത്തിയിലെ സംഘർഷങ്ങൾക്കിടയിലും ചൈനയ്ക്ക് കേന്ദ്രസർക്കാർ തുടർച്ചയായി ഇളവുകൾ നൽകുന്നു...India
ജർമ്മനിയിൽ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
കൊച്ചി: ജർമ്മനിയിലെ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തി...Latest News
11കാരന്റെ കേടായ പല്ലിന് പകരം എടുത്തത് മറ്റൊരു പല്ല്; നാദാപുരം ഗവ. താലൂക്ക് ആശുപത്രിയ്ക്കെതിരെ ചികിത...
കോഴിക്കോട്: വീണ്ടും ചികിത്സാപിഴവ് ആരോപണം. നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ 11കാരന്റെ കേട...Kerala
സംസ്ഥാനത്ത് ആദ്യമായി പകർച്ചവ്യാധി കലണ്ടർ പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്; പുതിയ വിവരങ്ങൾ അനുസരിച്ച് ക...
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി പകർച്ചവ്യാധി കലണ്ടർ പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്. പകർച്ചവ്യാധ...Kerala
കൂടത്തില്‍ കൊലപാതകം: ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ കാര്യസ്ഥന് രവീന്ദ്രന്
തിരുവനന്തപുരം: കൂടത്തില്‍ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘവുമായി സഹകരിക്...Latest News
ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ഗവർണർക്കെതിര...
തിരുവനന്തപുരം: ലോക ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദ്ദേശത്തിന...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- ടി വി അനുപമ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ്: സി പി ജോൺ തിരുവനന്തപുരം: ഗതാഗത സെക്രട്ടറി അനുപമയുടെ സ്ഥലംമാറ്റത്തിൽ പ്രതികരിച്ച് മന്ത്രി സി പി ജോൺ. അനുപമ ഏറ്റവും നല്ല ഉദ്യോഗസ്ഥ. മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇത് സ്വഭാവിക സ്ഥലംമാറ്റം. തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണിൻ്റെ ഓഫീസുമായുള്ള ഭിന്നതയെ തുടർന്നാണ് മാറ്റിയതെന്നുള്ള വാർത്തകൾ വന്നിരുന്നു. മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തിൽ ഗതാഗത കമ്മീഷണർ നാഗരാജുവിനെ നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറി അനുപമയെയും മാറ്റിയതെന്നുള്ള വാർത്തകൾ വന്നിരുന്നു. കേന്ദ്ര സർവീസിൽ ഡപ്യൂട്ടേഷൻ കഴിഞ്ഞ്
- ഖത്തർ KMCC ഓഫീസിലെ കവർച്ച: സഹകരിച്ചാൽ റൊട്ടാന റസാഖിനെ കേസിൽ നിന്ന് ഒഴിവാക്കാം; ബോംബെ ഷാജിയുടെ ശബ്ദസന്ദേശം കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിലെ കോടികളുടെ കവർച്ചയിൽ പുതിയ ശബ്ദസന്ദേശം പുറത്ത്. മുഖ്യപ്രതി ബോംബെ ഷാജി, പ്രതികളിൽ ഒരാൾ ആയ റൊട്ടാന റസാഖിന്റെ സഹോദരൻ ഹസന് അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സഹകരിച്ചാൽ റൊട്ടാന റസാഖിനെ കേസിൽ നിന്ന് ഒഴിവാക്കി തരാമെന്നാണ് സന്ദേശം. തന്റെ കയ്യിൽ ചില സാധനങ്ങൾ കൂടി വരാൻ ഉണ്ടെന്നും നിലവിൽ കയ്യിൽ ഉള്ള തെളിവ് കൊണ്ട് റസാഖിന്റെ കാര്യം പോക്കാണെന്നും ഷാജി ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. ഓഫീസിലെ കവർച്ച ക്വട്ടേഷനെന്ന് തെളിയിക്കുന്ന ബോംബെ ഷാജിയുടെ
- അരുണാചൽ അതിർത്തിയിലെ സംഘർഷങ്ങൾക്കിടയിൽ ചൈനയ്ക്ക് കേന്ദ്രസർക്കാർ തുടർച്ചയായി ഇളവുകൾ നൽകുന്നു: ജയറാം രമേശ് ഡൽഹി: അരുണാചൽ അതിർത്തിയിലെ സംഘർഷങ്ങൾക്കിടയിലും ചൈനയ്ക്ക് കേന്ദ്രസർക്കാർ തുടർച്ചയായി ഇളവുകൾ നൽകുന്നുവെന്ന് ജയറാം രമേശ്. യഥാർത്ഥ വിവരങ്ങൾ കേന്ദ്രം മറച്ചുവെക്കുകയാണ്. പ്രധാനമന്ത്രി ഇപ്പോഴും നിശ്ശബ്ദനെന്ന് ജയ് റാം രമേശ് പറഞ്ഞു. അതിർത്തിയിലെ നഗരങ്ങളുടെ പേര് മാറ്റലും 60,000 മെഗാവാട്ടിന്റെ അണക്കെട്ട് നിർമ്മാണവുമായി ചൈന മുന്നോട്ട് പോകുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുമായി (PLA) അടുത്തിടെയുണ്ടായ ഏറ്റുമുട്ടലുകളിൽ ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ITBP) പ്രകടനത്തെ ആ സേനയുടെ ഡയറക്ടർ ജനറൽ പ്രശംസിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വിഷയത്തിൽ പ്രധാനമന്ത്രിയും
- ജർമ്മനിയിൽ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു കൊച്ചി: ജർമ്മനിയിലെ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം പെരിനാട് സ്വദേശിനി അഞ്ജലി ഷീല ജോയിയുടെയും എറണാകുളം കാലടി സ്വദേശി സിവിൻ ജോണിയുടെയും മൃതദേഹങ്ങളാണ് എത്തിച്ചത്. ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബുവിന്റെ മൃതദേഹം ഇന്ന് രാത്രി 8.15 ഓടെ നെടുമ്പാശേരിയിൽ എത്തിക്കുംപുലർച്ചെ 1.20 ഓടെയാണ് ഡൽഹിയിൽ നിന്ന് കൊല്ലം പെരിനാട് സ്വദേശിനി അഞ്ജലി ഷീല ജോയിയുടെയും എറണാകുളം കാലടി സ്വദേശി സിവിൻ ജോണിയുടെയും മൃതദേഹം നെടുമ്പാശേരിയിൽ എത്തിയത്. ഇരുവരുടെയും ബന്ധുക്കൾ മൃതദേഹങ്ങൾ
- 11കാരന്റെ കേടായ പല്ലിന് പകരം എടുത്തത് മറ്റൊരു പല്ല്; നാദാപുരം ഗവ. താലൂക്ക് ആശുപത്രിയ്ക്കെതിരെ ചികിത്സ പിഴവ് ആരോപണം; രണ്ടും എടുക്കേണ്ട പല്ലുകളായിരുന്നെന്ന് ഡോക്ടര്‍ കോഴിക്കോട്: വീണ്ടും ചികിത്സാപിഴവ് ആരോപണം. നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ 11കാരന്റെ കേടായ പല്ലിന് പകരം മറ്റൊരു പല്ലെടുത്തു. വാണിമേല്‍ സ്വദേശി ശ്രീഹര്‍ഷിനാണ് ദുരനുഭവം. പരാതിയുമായി തിരികെയെത്തിയപ്പോള്‍ രണ്ടും എടുക്കേണ്ട പല്ലുകളാണെന്നായിരുന്നു ഡോക്ടര്‍ മറുപടി നല്‍കിയത്. പല്ലെടുത്ത് പുറത്തിറങ്ങി അര മണിക്കൂര്‍ കഴിഞ്ഞ് പഞ്ഞി നീക്കാമെന്നാണ്. പഞ്ഞി നീക്കി നോക്കിയപ്പോഴാണ് എടുത്തത് അതിനടുത്തുള്ള ഒരു ചെറിയ പല്ലാണെന്ന് മനസിലായത്. കേടുള്ള പല്ല് അവിടെ തന്നെയുണ്ടായിരുന്നു. നേരെ ആശുപത്രിയില്‍ ചെന്ന് ഡോക്ടറോട് ചോദിച്ചു. രണ്ടും എടുക്കേണ്ടതാണ്. ഇപ്പോള്‍ ഇരിക്കുകയാണെങ്കില്‍
പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 07 ശനിയാഴ്ച ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ…..കീത്ത്ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസ് ലോഗോ മത്സരത്തിലും കവൻട്രി കേരള കമ്മ്യൂണിറ്റിയിലെ ലിൻസിയ ജിനോ നഗർ നാമനിർദ്ദേശക മത്സരത്തിലും വിജയികൾ /
പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 07 ശനിയാഴ്ച ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ…..കീത്ത്ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസ് ലോഗോ മത്സരത്തിലും കവൻട്രി കേരള കമ്മ്യൂണിറ്റിയിലെ ലിൻസിയ ജിനോ നഗർ നാമനിർദ്ദേശക മത്സരത്തിലും വിജയികൾ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 07 ശനിയാഴ്ച ഗ്ളോസ്ററർഷെയറിലെ ചെൽറ്റൻഹാം ക്ളീവ് സ്കൂളിൽ വെച്ച് നടക്കുകയാണ്. ഇംഗ്ളണ്ട്, വെയിത്സ്, സ്കോട്ലൻഡ്, നോർത്തേൺ അയർലൻ്റ് എന്നിവിടങ്ങളിലെ നൂറ്റി അറുപതിലേറെ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷൻസ്) ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ്. പ്രവാസ ലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കലാ മത്സരമായ യുക്മ ദേശീയ കലാമേളയുടെ
യുക്മ സാംസ്കാരിക വേദി ‘സൃഷ്ടിലയ 2026’ സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ. രചനകൾ അയക്കേണ്ട അവസാന ദിവസം ഒക്ടോബർ 25, ഞായർ. /
യുക്മ സാംസ്കാരിക വേദി ‘സൃഷ്ടിലയ 2026’ സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ. രചനകൾ അയക്കേണ്ട അവസാന ദിവസം ഒക്ടോബർ 25, ഞായർ.
അഡ്വ. ജാക്സൺ തോമസ്(ജനറൽ കൺവീനർ, സാംസ്കാരിക വേദി) യുകെയിലെ മലയാളികളുടെ ജന്മസിദ്ധമായ സർഗാത്മക കഴിവുകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യുക്മ സാംസ്കാരിക വേദി “സൃഷ്ടിലയ2026” എന്ന പേരിൽ സാഹിത്യ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. യുകെയിലെ മലയാളികളുടെ സാഹിത്യാഭിരുചിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുക്മ സാംസ്കാരിക വേദി സാഹിത്യ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യുകെ മലയാളികൾക്കിടയിലെ സാഹിത്യ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു മികച്ച വേദിയായിരിക്കും “സൃഷ്ടിലയ 2026”
യുക്മ സാംസ്കാരിക വേദി ‘സൃഷ്ടിലയ 2026’ സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ. /
യുക്മ സാംസ്കാരിക വേദി ‘സൃഷ്ടിലയ 2026’ സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ.
അഡ്വ. ജാക്സൺ തോമസ് (ജനറൽ കൺവീനർ, സാംസ്കാരിക വേദി) യുകെയിലെ മലയാളികളുടെ ജന്മസിദ്ധമായ സർഗാത്മക കഴിവുകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യുക്മ സാംസ്കാരിക വേദി “സൃഷ്ടിലയ2026” എന്ന പേരിൽ സാഹിത്യ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. യുകെയിലെ മലയാളികളുടെ സാഹിത്യാഭിരുചിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുക്മ സാംസ്കാരിക വേദി സാഹിത്യ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യുകെ മലയാളികൾക്കിടയിലെ സാഹിത്യ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു മികച്ച വേദിയായിരിക്കും “സൃഷ്ടിലയ
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല. /
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ നടക്കും. റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വളരെ വിജയകരമായി സംഘടിപ്പിക്കപ്പെട്ട എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെയും 2026 ഓണാഘോഷങ്ങളുടെയും ആവേശത്തിൻ്റെ അലയൊലികൾ അടങ്ങും മുൻപ് തന്നെ യുക്മ റീജിയണൽ കലാമേളകൾക്ക് ഒക്ടോബർ 03 ശനിയാഴ്ച മുതൽ തുടക്കമാകുന്നു. യുകെയിലെ മുഴുവൻ കലാപ്രേമികളും ഉറ്റു നോക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ
യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷത്തിന് ഒരുക്കം: യുവാക്കൾക്ക് അവസരം നൽകി പതിനേഴാമത് യുക്മ ദേശീയ കലാമേള ചെൽട്ടൻഹാമിൽ 2026 നവംബർ 7 ശനിയാഴ്ച /
യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷത്തിന് ഒരുക്കം: യുവാക്കൾക്ക് അവസരം നൽകി പതിനേഴാമത് യുക്മ ദേശീയ കലാമേള ചെൽട്ടൻഹാമിൽ 2026 നവംബർ 7 ശനിയാഴ്ച
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേററ്റർ) ലണ്ടൻ: പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ് (UUKMA) തങ്ങളുടെ 17-ാമത് ദേശീയ കലാമേള ഈ വർഷം നവംബർ 7 ശനിയാഴ്ച ചെൽട്ടൻഹാമിൽ സംഘടിപ്പിക്കുന്നു. 160-ലധികം അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ, കഴിഞ്ഞ 16 വർഷമായി തുടരുന്ന ഈ പാരമ്പര്യം സംഗീതം, നൃത്തം, നാടകം, കലാപ്രദർശനങ്ങൾ എന്നിവയിലൂടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകം ബ്രിട്ടീഷ് വേദിയിൽ അവതരിപ്പിക്കുന്ന ഒരു ആഘോഷമായി മാറിയിട്ടുണ്ട്












click on malayalam character to switch languages