1 GBP = 106.65

ജൂലൈ 28 നു ആഷ്‌ഫോഡിൽ ആദ്യമത്സരം മുതൽ തീ പാറും; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ; വിജയം ആർക്കൊപ്പം?

ജൂലൈ 28 നു ആഷ്‌ഫോഡിൽ ആദ്യമത്സരം മുതൽ തീ പാറും; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ; വിജയം ആർക്കൊപ്പം?

ആഷ്‌ഫോർഡ്: ജോസഫ് മൈലാടുംപാറയിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കുവേണ്ടിയുള്ള ഏഴാമത് അഖില യു കെ ക്രിക്കറ്റ് ടൂർണമെന്റ് വില്ലെസ്ബറൗ കെന്റ് റീജിയണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും.

ജൂലൈ 28 ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരം ആഷ്‌ഫോർഡ് മലയാളീ അസോസിയേഷൻ പ്രസിഡന്റ് സജികുമാർ ഗോപാലൻ ഔപചാരികമായി ഉത്ഘാടനം ചെയ്യും.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഏഴാം വര്ഷം വളരെ ആഘോഷമായി നടക്കുമ്പോൾ യൂകെ യിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 8 പ്രശസ്തമായ ടീമുകൾ വീറും വാശിയോടും കൂടി ഈ ക്രിക്കറ്റ് ഗ്രൗണ്ടിൽ മാറ്റുരക്കപ്പെടുന്നു.

ഒന്നാം സ്ഥാനക്കാർക്ക് ജോസഫ് മൈലാടുംപാറയിൽ എവർ റോളിങ്ങ് ട്രോഫിക്ക് പുറമെ 501 പൗണ്ടും, രണ്ടാം സ്ഥാനക്കാർക്ക് 251 പൗണ്ടും ട്രോഫിയും സമ്മാനമായി നൽകുന്നതാണ്.

കൂടാതെ ബെസ്ററ് ബാറ്സ്മാനും ബെസ്ററ് ബൗളർക്കും ഹോളിസ്റ്റിക് കെയർ യൂകെ സ്പോൺസർ ചെയ്യുന്ന ട്രോഫികളും നൽകുന്നതാണ്.

ടൂർണമെന്റ് ദിവസം രാവിലെ മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി അസോസിയേഷൻ വക കാർണിവൽ (ബൗൺസി കാസിൽ, വായിലെ പാട്ടയേറ്‌, വളയമേറു, കിലുക്കിക്കുത്തു, ബക്കറ്റ് ചാലൻജ്, സ്വീറ്റ് ജാർ) സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ, കേരളത്തിന്റെ തനതു വിഭവങ്ങൾ മിതമായ നിരക്കിൽ ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ‘കൈയേന്തിഭവൻ’ ഭക്ഷണശാല രാവിലെ മുതൽ അസോസിയേഷന്റെ നേതൃത്വത്തിൽ തുറന്നു പ്രവർത്തിക്കുന്നു.

വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ആഷ്‌ഫോർഡ് മലയാളീ അസോസിയേഷൻ പ്രസിഡന്റ് വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. ഹോളിസ്റ്റിക് കെയർ യൂകെ, ഡോ. റിതേഷ് പരീക് എന്നിവർ സ്പോൺസർ ചെയ്യുന്ന ഈ ടൂർണമെന്റ് വൻ വിജയമാക്കുവാൻ ആഷ്‌ഫോർഡ് മലയാളീ അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും നിസ്സീമമായ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്നും, യൂകെയിലെ കായിക പ്രേമികളായ എല്ലാ ആൾക്കാരെയും പ്രസ്തുത ദിവസം വില്ലെസ്ബറൗ കെന്റ് റീജിയണൽ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായും ആഷ്‌ഫോർഡ് മലയാളീ അസോസിയേഷൻ ഭാരവാഹികളായ സജികുമാർ ഗോപാലൻ (പ്രസിഡന്റ്), ആൻസി സാം (വൈസ്-പ്രസിഡന്റ്), ജോജി കോട്ടക്കൽ (സെക്രട്ടറി), സുബിൻ തോമസ് (ജോയിന്റ് സെക്രട്ടറി), ജോസ് കണ്ണൂക്കാടൻ (ട്രെഷറർ), ജെറി ജോസ് (സ്പോർട്സ് കൺവീനർ) എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ വിലാസം:

Willesborough Regional Cricket Ground
Ashford
Kent
TN24 0NE

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more