1 GBP = 107.54
breaking news

ചന്ദ്രയാൻ-2 : ഇന്ത്യയുടെ രണ്ടാം ചാന്ദ്ര പര്യവേഷണോപഗ്രഹം കുതിച്ചുയർന്നു!

ചന്ദ്രയാൻ-2 : ഇന്ത്യയുടെ രണ്ടാം ചാന്ദ്ര പര്യവേഷണോപഗ്രഹം കുതിച്ചുയർന്നു!

ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേഷണം ചന്ദ്രയാന്‍ വിക്ഷേപിച്ചു. ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്.

സാങ്കേതിക തകരാറുകളെല്ലാം പരിഹരിച്ച് ചന്ദ്രയാന്‍ 2 കുതിച്ചുയരുകയായിരുന്നു. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ നീണ്ട കൌണ്ട്ഡൌണ്‍ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു. കൌണ്ട്ഡൌണിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറക്കുന്ന ജോലിയും ആരംഭിച്ചു. സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി റിഹേഴ്സല്‍ ലോഞ്ചും നടന്നിരുന്നു.

ഇതുവരെ ഒരു ഉപഗ്രഹവും ചെന്നെത്തിയിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍ രണ്ടിന്‍റെ പര്യവേഷണം. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററും ചന്ദ്രോപരിതലത്തില്‍ പഠനം നടത്തുന്ന പ്രഗ്യാന്‍ എന്ന റോവറും റോവറിനെ ചന്ദ്രനിലിറക്കുന്ന വിക്രം എന്ന ലാന്‍ഡറും അടങ്ങുന്നതാണ് ചന്ദ്രയാന്‍ രണ്ട്. വിക്ഷേപണം വൈകിയെങ്കിലും നേരത്തെ തീരുമാനിച്ചത് പ്രകാരം സെപ്റ്റംബര്‍ ഏഴിന് തന്നെ പേടകം ചന്ദ്രോപരിതലത്തില്‍ എത്തുന്ന രീതിയില്‍ ദൌത്യത്തിന്റെ സമയക്രമം പുനക്രമീകരിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more