1 GBP = 110.31

അവസാന മത്സരത്തില്‍ ഓസീസിനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക; ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ സെമിയിൽ

അവസാന മത്സരത്തില്‍ ഓസീസിനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക; ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ സെമിയിൽ

സ്റ്റീഫൻ അലക്സ് ഇലവുങ്കൽ

മാഞ്ചെസ്റ്റർ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ഓസ്ട്രേലിയയെ 10 റൺസിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക. 326 റൺസ് പിന്തുടർന്ന ഓസീസ് 49.5 ഓവറിൽ 315 റൺസിന് ഓൾഔട്ടായി.

സെഞ്ചുറി നേടിയ ഡേവിഡ് വാർണറും അലക്സ് കാരിയും ചേർന്ന് ഓസീസിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചിരുന്നെങ്കിലും കൃത്യസമയത്ത് ഇരുവരെയും പുറത്താക്കിയ ദക്ഷിണാഫ്രിക്ക മത്സരം സ്വന്തമാക്കി.

തോൽവിയോടെ ഓസീസ് പോയന്റ് പട്ടികയിൽ രണ്ടാമതായി. ഇതോടെ സെമിയിൽ അവർക്ക് ആതിഥേയരായ ഇംഗ്ലണ്ടാണ് എതിരാളികൾ.

വാർണർ 117 പന്തിൽ 122 റൺസെടുത്തു. തകർത്തടിച്ച് ഓസീസ് പ്രതീക്ഷകൾ കാത്ത അലക്സ് കാരി 69 പന്തിൽ നിന്ന് 85 റൺസെടുത്തു. 46-ാം ഓവറിൽ കാരിയെ ക്രിസ് മോറിസ് മടക്കിയതാണ് മത്സരത്തിൽ വഴിത്തിരിവായത്.

ആരോൺ ഫിഞ്ച് (3), സ്റ്റീവ് സ്മിത്ത് (7), ഗ്ലെൻ മാക്സ്വെൽ (12), മാർക്കസ് സ്റ്റോയ്നിസ് (22) എന്നിവർ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തിരുന്നു. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുടെ സെഞ്ചുറി മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലെത്തിയത്. 93 പന്തുകളിൽ നിന്നായിരുന്നു ഡുപ്ലെസി 100 തികച്ച ഡുപ്ലെസി തൊട്ടടുത്ത പന്തിൽ പുറത്തായി.

ഡുപ്ലെസിയും സെഞ്ചുറിക്ക് അഞ്ചു റൺസകലെ പുറത്തായ റാസി വാൻ ഡർ ദസനും ചേർന്നാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 200 കടത്തിയത്. സെഞ്ചുറിയിലേക്കു കുതിച്ച ദസൻ 95 റൺസിൽ വെച്ച് പാറ്റ് കമ്മിൻസിന്റെ പന്തിൽ പുറത്തായി. ക്വിന്റൺ ഡികോക്ക് 51 പന്തിൽ 52 റൺസെടുത്തു.

ഏയ്ഡൻ മാർക്രം (34), ജെ.പി. ഡുമിനി (14), ഡ്വെയ്ൻ പ്രെറ്റോറിയസ് (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഓസീസിനായി നഥാൻ ലിയോൺ, മിച്ചൽ സ്റ്റാർക്ക് എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more