1 GBP = 106.80
breaking news

എ ലെവൽ പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവം; രണ്ടുപേർ അറസ്റ്റിൽ

എ ലെവൽ പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവം; രണ്ടുപേർ അറസ്റ്റിൽ

ലണ്ടൻ: ഇക്കഴിഞ്ഞ എ ലെവൽ പരീക്ഷയിലെ ഫർതർ മാത്തമാറ്റിക്സ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടനിൽ എക്സാം ബോർഡിന്റെ പരീക്ഷകൾ കൈകാര്യം ചെയ്യുന്ന പിയേഴ്‌സൺ കമ്പനിയുടെ വക്താവാണ് സംഭവത്തിൽ 32 ഉം 29 ഉം പ്രായമുള്ള രണ്ടു യുവാക്കളെ മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചത്.

ഇക്കഴിഞ്ഞ ജൂൺ പതിനാലിന് നടക്കേണ്ടിയിരുന്ന എ ലെവൽ ഫർതർ മാത്തമാറ്റിക്സിന്റെ രണ്ടു ചോദ്യങ്ങളാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. എഡിക്സലിന്റെ മുഴുവൻ ചോദ്യങ്ങളും ലഭിക്കുന്നതിന് £70 നൽകി ലിങ്കിൽ കയറി ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും ചെയ്തിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു.

സംഭവത്തെത്തുടർന്ന് ജൂൺ 14 ന് നടത്തേണ്ടിയിരുന്ന പരീക്ഷ പിയേഴ്‌സൺ മാറ്റി വച്ചിരുന്നു. അറസ്റ്റ് ചെയ്തവരെക്കുറിച്ചുള്ള വിശദാ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. 2017 ലും 2018ലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കൃത്യമായ നടപടികൾ വേഗത്തിലെടുക്കാൻ കഴിഞ്ഞത് തങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതായി പിയേഴ്‌സൺ വൈസ് പ്രസിഡന്റ് സൂസൻ ഹെയ്‌ഗ്‌ പറഞ്ഞു. ചോദ്യപ്പേപ്പറുകളുടെ പാക്കറ്റിൽ ബ്ലൂ ചിപ്പ് സംവിധാനങ്ങൾ ഘടിപ്പിച്ച് സുരക്ഷ കൂടുതൽ ശക്തമാക്കാനുള്ള നിർദ്ദേശങ്ങൾ പിയേഴ്‌സണിന്റെ പരിഗണനയിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more