1 GBP = 106.75
breaking news

അഷിതക്ക് അശ്രുപൂജയുമായി ജ്വാല ഇ-മാഗസിൻ മെയ് ലക്കം പ്രസിദ്ധീകരിച്ചു – ഇത് ചരിത്രരചനയുടെ അൻപത്തിയൊന്നാം ലക്കം

അഷിതക്ക് അശ്രുപൂജയുമായി ജ്വാല ഇ-മാഗസിൻ മെയ് ലക്കം പ്രസിദ്ധീകരിച്ചു – ഇത് ചരിത്രരചനയുടെ അൻപത്തിയൊന്നാം ലക്കം
സജീഷ് ടോം 
(യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ലോക മലയാളികളുടെ പ്രിയ ഓൺലൈൻ പ്രസിദ്ധീകരണമായ “ജ്വാല” ഇ-മാഗസിൻറെ മെയ് ലക്കം പ്രസിദ്ധീകൃതമായി. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ സാംസ്ക്കാരികവിഭാഗം യുക്മാസാംസ്ക്കാരികവേദിയുടെ ആഭിമുഖ്യത്തിലാണ് ജ്വാല പ്രസിദ്ധീകരിക്കുന്നത്.
2014 സെപ്റ്റംബറിൽ പ്രസിദ്ധീകരണം ആരംഭിച്ച “ജ്വാല” കഴിഞ്ഞ നാലര വർഷങ്ങൾ കൊണ്ട് യു കെ യുടെ അതിർത്തികൾ കടന്ന് ലോക പ്രവാസി മലയാളികൾക്ക് ആകെ പ്രിയങ്കരമായി തീർന്നു കഴിഞ്ഞു. ഈ കാലയളവിൽ അൻപത് പതിപ്പുകൾ പുറത്തിറക്കിക്കൊണ്ട് പ്രസിദ്ധീകരണ രംഗത്തു ഒരു നാഴികക്കല്ല് കുറിക്കാനും ജ്വാലക്ക് കഴിഞ്ഞു. പ്രസിദ്ധീകരണത്തിൽ അർദ്ധ ശതകം തികച്ച ജ്വാല ഇ-മാഗസിൻറെ അൻപത്തിയൊന്നാം ലക്കമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യുക്മ നാഷണൽ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് മാനേജിങ് എഡിറ്ററായും റജി നന്തികാട്ട് ചീഫ് എഡിറ്ററായും യു കെ യിലെ കലാ സാഹിത്യ രംഗങ്ങളിൽ പ്രമുഖരായ ജോർജ്ജ് അറങ്ങാശ്ശേരി, സി ജെ റോയി, നിമിഷ ബേസിൽ, മോനി ഷിജോ എന്നിവർ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായും വരുന്ന ശക്തമായ ഒരു ടീമാണ് ജ്വാല ഇ-മാഗസിനെ അടുത്ത രണ്ടു വർഷത്തേക്ക് നയിക്കുന്നത്.
ഓൺലൈൻ പ്രസിദ്ധീകരണ രംഗത്തു ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങൾ ഉൾക്കൊണ്ടു, നല്ലൊരു വായനാനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജ്വാല ഇ-മാഗസിന്റെ മുന്നോട്ടുള്ള പ്രയാണം. അതുതന്നെയാണ് ജ്വാലയെ വായനക്കാർക്കു സ്വീകാര്യം ആക്കുന്നതുമെന്ന് അൻപത്തിയൊന്നാം ലക്കത്തിൻറെ എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് സൂചിപ്പിക്കുന്നു.

ആധുനീക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരികളിൽ പ്രമുഖയും, 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്‌ക്കാര ജേതാവുമായ അന്തരിച്ച കഥാകാരി അഷിതയുടെ മുഖചിത്രം മെയ് ലക്കം ജ്വാലക്ക് ഐശ്വര്യവും തേജസ്സും പ്രസരിപ്പിക്കുന്നു. കഴിഞ്ഞ വർഷം യുക്മാസാംസ്ക്കാരികവേദി നടത്തിയ സാഹിത്യ മത്സരത്തിൽ സമ്മാനാർഹമായ ചില രചനകൾ ഉൾപ്പെടെ നവമാധ്യമ രംഗത്ത് പ്രസിദ്ധരായ എഴുത്തുകാരുടെ വ്യത്യസ്തങ്ങളായ രചനകൾ ഉൾപ്പെടുത്തി മനോഹരമായി രൂപകൽപ്പന ചെയ്ത മെയ് ലക്കം ഹൃദ്യമായ വായനാനുഭവം പ്രദാനം ചെയ്യുമെന്ന് നിസ്സംശയം പറയാൻ കഴിയും. മെയ് ലക്കം ജ്വാല വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക :

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more