1 GBP = 107.38
breaking news

യൂബർ ടാക്സികളിൽ ലണ്ടനിൽ യാത്ര നടത്തുന്നവർക്ക് ഇനി മുതൽ ഒരു പൗണ്ട് സർചാർജ്ജ് നൽകേണ്ടി വരും

യൂബർ ടാക്സികളിൽ ലണ്ടനിൽ യാത്ര നടത്തുന്നവർക്ക് ഇനി മുതൽ ഒരു പൗണ്ട് സർചാർജ്ജ് നൽകേണ്ടി വരും

ലണ്ടൻ: നാളെ മുതൽ ലണ്ടനിൽ കൺജംക്ഷൻ ചാർജ്ജുകൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഒരു പൗണ്ട് സർചാർജ്ജ് നൽകേണ്ടി വരും. ഓരോ ട്രിപ്പിനും യാത്രാക്കൂലിക്ക് പുറമെയാണ് സർചാർജ്ജ് ഈടാക്കുന്നത്. പ്രൈവറ്റ് ഹയർ വാഹനങ്ങൾക്ക് കൺജംക്ഷൻ ചാർജ്ജിൽ ഉണ്ടായിരുന്ന ഇളവാണ് ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ എടുത്ത് കളഞ്ഞത്. ലണ്ടൻ മേയർ സാദിഖ് ഖാനാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ പുറത്ത് വിട്ടത്. വീക്ഡേകളിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു മണിവറെയാണ് പ്രൈവറ്റ് ഹയർ വാഹനങ്ങൾ കൺജംക്ഷൻ ചാർജ്ജായ £11.50 നൽകേണ്ടത്.

അതേസമയം കാർ ഷെയറിംഗ് വഴി യാത്ര ചെയ്യുന്നവർക്കും വീൽ ചെയറിൽ യാത്ര ചെയ്യുന്ന അംഗ വൈകല്യം സംഭവിച്ചവർക്കും സർചാർജ്ജ് നൽകേണ്ടതില്ലെന്ന് യൂബർ വൃത്തങ്ങൾ അറിയിച്ചു. യൂബർ പൂൾ ട്രിപ്സ് എന്നറിയപ്പെടുന്ന കാർ ഷെയറിംഗ് ലണ്ടൻ നഗരത്തിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിന് ആരംഭിച്ച പദ്ധതിയാണ് . അതുകൊണ്ട് തന്നെ പൂൾ ട്രിപ്സ് ഉപയോഗിക്കുന്നവർക്ക് സർചാർജ്ജിൽ നിന്ന് വിടുതൽ ലഭിക്കും.

അതേസമയം പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കും അന്തരീക്ഷ മലിനീകരണം കൂടുതൽ നടത്തുന്ന വാഹനങ്ങൾക്കും നിലവിലെ കൺജെക്ഷൻ തുകയായ £12.50 നൽകി വേണം യാത്ര നടത്താൻ. ലോകത്തെ തന്നെ ആദ്യമായി അൾട്രാ ലോ എമിഷൻ സോൺ പ്രാബല്യത്തിലാക്കാൻ അശ്രാന്ത പരിശ്രമം നടത്തുന്ന ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ അന്തരീക്ഷ മലിനീകരണം തടയാൻ നടത്തുന്ന ശ്രമങ്ങൾക്ക് പൊതുജനങ്ങളുടെയും പിന്തുണ ഏറെയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more