1 GBP = 107.33
breaking news

ബ്രെക്സിറ്റ്‌ കരാറുകളിൽ പുനഃപരിശോധനയില്ല; തെരേസാ മെയ്ക്ക് മുന്നോട്ടുള്ളത് കടുത്ത വെല്ലുവിളികൾ

ബ്രെക്സിറ്റ്‌ കരാറുകളിൽ പുനഃപരിശോധനയില്ല; തെരേസാ മെയ്ക്ക് മുന്നോട്ടുള്ളത് കടുത്ത വെല്ലുവിളികൾ

ല​ണ്ട​ൻ: പാ​ർ​ല​മ​െൻറി​ൽ അ​വി​ശ്വാ​സ​പ്ര​മേ​യം മ​റി​ക​ട​ന്നെ​ങ്കി​ലും ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ക്ക്​ ഭീ​ഷ​ണി ഒ​ഴി​ഞ്ഞി​ട്ടി​ല്ല. ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ മ​തി​യാ​യ സ​മ​യ​മി​ല്ല എ​ന്ന​താ​ണ്​ മേ​യ്​ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി. ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ സം​ബ​ന്ധി​ച്ച്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​ക്കാ​യി മേ​യ്​ ബ്ര​സ​ൽ​​സി​ലെ​ത്തിയിരുന്നു. ഇന്നലെ നടന്ന ചർച്ചകൾക്ക് ശേഷം യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌ക് തന്നെയാണ് കഴിഞ്ഞ മാസം ഇരുപക്ഷവും അംഗീകരിച്ച നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചത്. ഐറിഷ് അതിർത്തി വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് മേയ് ഇയു നേതാക്കളെ സമീപിച്ചത്.

ന​വം​ബ​റി​ൽ അം​ഗീ​ക​രി​ച്ച ക​രാ​റി​ൽ വീ​ണ്ടും അ​നു​ര​ഞ്​​ജ​ന​ത്തി​ന്​ ത​യാ​റ​ല്ലെ​ന്ന്​ ഇ.​യു നേ​താ​ക്ക​ൾ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യി​രി​ക്കെ മേ​യ്​​ക്ക്​ മു​ന്നോ​ട്ടു​ള്ള ചു​വ​ടു​ക​ൾ ക​ടു​ത്ത​താ​കും. ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ പാ​ർ​ല​മ​െൻറി​​െൻറ അ​നു​മ​തി തേ​ടി​യു​ള്ള വോ​െ​ട്ട​ടു​പ്പ്​ ജ​നു​വ​രി​യി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു.

അ​വി​ശ്വാ​സ​പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ മേ​യ്​​ക്കെ​തി​രാ​യ അ​ട്ടി​മ​റി​നീ​ക്ക​വും പാ​ളി. 117നെ​തി​രെ 200 വോ​ട്ടു​ക​ൾ​ക്കാ​ണ്​ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more