1 GBP = 107.09
breaking news

നിങ്ങളെങ്ങോട്ട് പോകുന്നുവെന്നറിയണോ? ഫേസ്ബുക്ക് പറഞ്ഞുതരും!

നിങ്ങളെങ്ങോട്ട് പോകുന്നുവെന്നറിയണോ? ഫേസ്ബുക്ക് പറഞ്ഞുതരും!

നിങ്ങളെങ്ങോട്ടാണ് പോകുന്നതെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍ ഫേസ്ബുക്കിനോട് ചോദിക്ക് അപ്പൊ ഫേസ്ബുക്ക് പറഞ്ഞു തരും എന്ന നിലയിലേക്കാണ് കാര്യങ്ങള്‍. ഫേസ്ബുക്ക് അനുമതിക്കായി സമര്‍പ്പിച്ച ഒരുപിടി പകര്‍പ്പവകാശങ്ങളാണ് ഇത്തരമൊരു സാങ്കേതികവിദ്യ വൈകാതെ വരുമെന്ന സൂചന നല്‍കുന്നത്. ഫേസ്ബുക്കിന്റെ ഇത്തരം പ്രവചനങ്ങള്‍ക്ക് നിങ്ങള്‍ ഓണ്‍ലൈന്‍ ആവണമെന്നു പോലും ആവശ്യമില്ല.

2017 മെയ് മാസത്തില്‍ ഫേസ്ബുക്ക് സമര്‍പ്പിച്ച പകര്‍പ്പവകാശ അപേക്ഷകളിലാണ് നിങ്ങള്‍ പോകുന്ന സ്ഥലം പ്രവചിക്കുമെന്ന സാങ്കേതികവിദ്യയുമുള്ളത്. നിങ്ങള്‍ പോകുന്ന സ്ഥലം പ്രവചിക്കുന്നതിനായി സുഹൃത്തുക്കളുടെ കൂടി ലൊക്കേഷന്‍ വിവരങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കും. ഓഫ്‌ലൈന്‍ ട്രാജെക്ടറീസ് എന്നാണ് ഈ സാങ്കേതികവിദ്യക്ക് ഫേസ്ബുക്ക് പേരിട്ടിരിക്കുന്നതെന്ന് ബസ്സ്ഫീഡ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

നേരത്തെ ലോഗിന്‍ ചെയ്ത് ലൊക്കേഷനുകളും നിലവിലെ ലൊക്കേഷന്‍ വിവരങ്ങളും കൂടാതെ ഇതേ ലൊക്കേഷനിലുള്ള മറ്റുള്ളവരുടെ വിവരങ്ങളും ഇത്തരത്തിലുള്ള പ്രവചനത്തിനുപയോഗിക്കും. അതിനൊപ്പം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സുഹൃത്തുക്കളുടെ ലൊക്കേഷന്‍ വിവരങ്ങളും നിര്‍മ്മിത ബുദ്ധിയുടെ സഹായത്തില്‍ ഉപയോഗിച്ചാണ് നിങ്ങള്‍ പോകുന്ന സ്ഥലം കണക്കുകൂട്ടുക.

നിങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങളുടേയും നിങ്ങളുടെ സുഹൃത്തുക്കളുടെ ലൊക്കേഷന്‍ വിവരങ്ങളും മാത്രമല്ല ഫേസ്ബുക്ക് ശേഖരിക്കുക. നിങ്ങള്‍ക്ക് നേരിട്ട് പരിചയമില്ലാത്തവരും എന്നാല്‍ നിങ്ങള്‍ പോകുന്ന സ്ഥലങ്ങളിലുള്ളവരുടേയും ലൊക്കേഷന്‍ വിവരങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കും. ഇതുപ്രകാരം സമാന സ്വഭാവവും രീതികളുമുള്ളവരെ കണ്ടെത്താനും ഫേസ്ബുക്കിനാകും. വെറുതെ ലൊക്കേഷന്‍ പ്രവചനം മാത്രമല്ല ഇതുവഴി ഓരോരുത്തര്‍ക്കും ഏറ്റവും അനുയോജ്യമായ പരസ്യങ്ങളും മറ്റും ഫേസ്ബുക്ക് നിങ്ങളുടെ മുന്നിലെത്തിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more