ലക്സംബർഗ്: ബ്രെക്സിറ്റ് നടപടിക്രമങ്ങൾ അന്തിമ ഘട്ട ത്തോടടുക്കവെ നിർണായക വിധിയുമായി യൂറോപ്യൻ യൂനിയൻ കോടതി. സഹരാജ്യങ്ങളുടെ അനുമതിയില്ലാതെ ബ്രിട്ടന് ഏകപക്ഷീയമായി ബ്രെക്സിറ്റ് കരാർ നടപടികൾ നിർത്തിവെച്ച് യൂറോപ്യൻ യൂനിയനിൽ തുടരാമെന്നാണ് കോടതി ഉത്തരവിട്ടത്. ബ്രെക്സിറ്റ് അന്തിമ കരാർ സംബന്ധിച്ച് ബ്രിട്ടീഷ് പാർലമെൻറിൽ നിർണായക വോെട്ടടുപ്പ് നടക്കാനിരിക്കെയാണ് സ്കോട്ലൻഡ് നേതാക്കൾ സമർപ്പിച്ച ഹരജിയിൽ കോടതിയുടെ പുതിയ ഉത്തരവ്.
സ്കോട്ടിഷ് പാർട്ടി നേതാക്കളായ കാതറിൻ സ്തിഹ്ലർ, ജോവന്ന ചെറി, ഡേവിഡ് മാർട്ടിൻ, അലിൻ സ്മിത്ത്, റോസ് ഗ്രീർ, ആൻഡി വിഗ്മാൻ എന്നിവരാണ് യൂറോപ്യൻ കോടതിയെ സമീപിച്ചത്. അത്തരമൊരു പിന്മാറ്റം ആ രാജ്യത്തിെൻറ ഭരണഘടനാപരമായ ആവശ്യങ്ങൾ മുൻനിർത്തിയായിരിക്കണം. തീരുമാനമെടുത്താൽ ബ്രിട്ടന് പഴയപോലെ യൂറോപ്യൻ യൂനിയൻ അംഗമായി തുടരാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ജനസഭയിൽ (ഹൗസ് ഒാഫ് കോമൺസ്) കരാർ പാസാക്കാനായില്ലെങ്കിൽ പ്രധാനമന്ത്രി തെരേസ മേയ് രാജിവെക്കേണ്ടിവരും. കേവലഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ കരാർ നടപ്പാക്കാനാവൂ. ബ്രെക്സിറ്റാനന്തരം ബ്രിട്ടനും യൂറോപ്യൻ യൂനിയനുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്ന വ്യവസ്ഥകളടങ്ങിയതാണ് കരാർ. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആഗോളവിപണിയിൽ ഡോളറിനെതിരായ വിനിമയത്തിൽ പൗണ്ടിെൻറ മൂല്യമിടിഞ്ഞു.
2016 ജൂൺ 23നാണ് ബ്രെക്സിറ്റ് ഹിതപരിശോധന നടന്നത്. 52 ശതമാനം ആളുകൾ അനുകൂലമായി വോട്ട് ചെയ്തു; 48 ശതമാനം എതിർത്തും. അനുകൂലിച്ചവർ തന്നെ പിന്നീട് വീണ്ടും ഹിതപരിശോധന വേണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നു. 2019 മാർച്ച് 29ഒാടെ നടപടികൾ പൂർത്തിയാക്കി ഇ.യു വിടുമെന്നാണ് ധാരണ. അതിനിടെ, ബ്രെക്സിറ്റിൽനിന്ന് പിന്മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് തെരേസ മേയ് വ്യക്തമാക്കി.
ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് മേയ് മുന്നോട്ടുവെച്ച കരാർ യൂറോപ്യൻ അംഗരാജ്യങ്ങൾ അംഗീകരിച്ചിരുന്നു. കരാറിന് പാർലമെൻറിെൻറ അനുമതി കൂടിയുണ്ടെങ്കിലേ നടപ്പാക്കാൻ സാധിക്കൂ. പാർലമെൻറ് എതിരായി വോട്ടുചെയ്യുകയാണെങ്കിൽ വ്യക്തമായ കരാറില്ലാതെയാകും ബ്രിട്ടൻ ഇ.യു വിടുക. അതല്ലെങ്കിൽ കോടതി ചൂണ്ടിക്കാട്ടിയതുപോലെ ബ്രെക്സിറ്റ് നടപടികൾ നിർത്തിവെച്ച് വീണ്ടും ഹിതപരിശോധന നടത്തേണ്ടിവരും.
രണ്ടാം ബ്രെക്സിറ്റ് ഹിതപരിശോധനക്ക് വാദിക്കുന്നവർ കോടതിവിധിയെ സ്വാഗതം ചെയ്യുമെന്നാണ് കരുതുന്നത്. എന്നാൽ, വീണ്ടുമൊരു ഹിതപരിശോധനയുണ്ടാകില്ലെന്ന് മേയ് പലതവണ പറഞ്ഞതാണ്. വിടുതൽ കരാറിൻ മേൽ വീണ്ടും ചർച്ചക്കു തയാറല്ലെന്ന് യൂറോപ്യൻ കമ്മീഷൻ വക്താവ് മിണ ആൻഡ്രീവ അറിയിച്ചിട്ടുണ്ട്.
Latest News:

ലണ്ടനിൽ രണ്ടു ജൂതമത വിശ്വാസികൾക്ക് കുത്തേറ്റു; ഭീകരാക്രമണമെന്ന് പോലീസ്, ഒരാൾ അറസ്റ്റിൽ, അപലപിച്ച് പ്...
ലണ്ടൻ: വടക്കൻ ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ രണ്ട് ജൂതമത വിശ്വാസികൾക്ക് കുത്തേറ്റു. മെട്രോപൊളിറ്റൻ പോല...
UK NEWS

ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ, നിർബന്ധിത വിവാഹം, ആധുനിക അടിമത്തം; ചെഷയറിൽ അഹമ്മദി മതവിഭാഗത്തിൽപ്പെ...
ലണ്ടൻ: ചെഷയറിലെ ഒരു മതവിഭാഗത്തിലെ അംഗങ്ങൾക്കിടയിൽ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ, നിർബന്ധിത വിവാഹം...
UK NEWS

തുടർഭരണമില്ല: UDFന് ഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
യുഡിഎഫിന് വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 മുതൽ 80 വരെ സീറ്റുകൾ യുഡിഎഫിന് പ്രവചിക്കുന്നത്....
Breaking News

വേനലിന് ആശ്വാസം, തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തു...
തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ജലനിരപ്പ് ഉയർ...
Kerala

പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നല്കി വരവ...
ലുലുമാള്‍ കാണണമെന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ആഗ്രഹം പതിവ് തെറ്റിക്കാതെ നിറവേറ്റി ക...
Kerala

6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്സ്പ്രസ് വേ പ്രധാന...
ഉത്തര്‍പ്രദേശിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന്ഫീല്...
India

ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല, കഴിഞ്ഞ ദിവസങ്ങളില്‍ ലോഡ് ഷെഡിങ് ആയിരുന്നില്ല, സംഭവിച്ചത് ഓവര്‍...
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്നുമുതല്‍ വൈദ്യുതി തടസം...
Kerala

ഡല്‍ഹിയില്‍ കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴല്നാടന്; മടങ്ങിയത് മാധ്യമങ്ങളെ കാണാത...
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ഡല്‍ഹിയില്‍ മാത്യു കുഴല്നാടന്-കെ സി വേണുഗോപാല്‍ കൂടിക...
Kerala
click on malayalam character to switch languages