1 GBP = 105.66
breaking news

ഹെർട്ട്ഫോർഡ്ഷെയറിൽ ഇരുപതുകാരൻ കുത്തേറ്റ് മരിച്ചു; മുപ്പത്കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

ഹെർട്ട്ഫോർഡ്ഷെയറിൽ ഇരുപതുകാരൻ കുത്തേറ്റ് മരിച്ചു; മുപ്പത്കാരിയായ യുവതിയെ  പോലീസ് അറസ്റ്റ് ചെയ്തു

ലണ്ടൻ: ഹെർട്ട്ഫോർഡ് ഷെയറിലെ ലണ്ടൻ കോളനിയിൽ ഇരുപതുകാരനായ യുവാവിനെ കുത്തിക്കൊന്നു. ഇക്കഴിഞ്ഞ ബുധനാനഴ്ച്ച വൈകുന്നേരം ഏഴേകാലോടെയാണ് സംഭവം നടന്നത്. വാൽസിംഗം വേയിൽ റോഡിൽ നഗ്നപാദനായി കുത്തേറ്റ് കിടന്ന ഇയാളെ വഴിയാത്രക്കാരൻ അറിയിച്ചതനുസരിച്ച് പോലീസെത്തിയാണ് ആശുപത്രിയിലാക്കിയത്. ശരീരത്തിൽ നിരവധി കുത്തുകളേറ്റ ഇയ്യാൾ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ലണ്ടനിലെ വാൽതംസ്റ്റോയിൽ നിന്നുള്ള അസാനുള്ള നവാസെയ്‌ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

 

സംഭവവുമായി ബന്ധപ്പെട്ട് വാൽസിംഗം വേയിൽ താമസിക്കുന്ന മുപ്പത് വയസ്സായ യുവതിയെ പോലീസ് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തു. അസാനുള്ള ധരിച്ചിരുന്ന വിലകൂടിയ ഷൂസ് കരസ്ഥമാക്കാനാണ് കൊലനടത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിശദശാംശങ്ങൾ നൽകാൻ പോലീസ് തയ്യാറായില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more