1 GBP = 105.67
breaking news

ജ്വാല ഇ മാഗസിൻ പ്രസിദ്ധീകരണത്തിന്റ നാല്  വർഷം പിന്നിടുന്നു; നവംബർ ലക്കം  പുറത്തിറങ്ങി

ജ്വാല ഇ മാഗസിൻ പ്രസിദ്ധീകരണത്തിന്റ നാല്  വർഷം പിന്നിടുന്നു; നവംബർ ലക്കം  പുറത്തിറങ്ങി
പ്രവാസി മലയാളികളുടെ പ്രിയ ഓൺലൈൻ പ്രസിദ്ധീകരണം  യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിൻ പ്രസിദ്ധീകരണം ആരംഭിച്ചിട്ടു  നാല്‌ വർഷം പൂർത്തിയാക്കുന്നു. യുക്മ സംഘടിപ്പിച്ച സാഹിത്യ മത്സരത്തിൽ സമ്മാനാർഹമായ രചനകൾ പ്രസിദ്ധീകരിക്കുവാൻ ആരംഭിച്ച ജ്വാല ഇ മാഗസിൻ പിന്നീട് യുകെയിലെ എഴുത്തുകാരുടെയും പ്രമുഖരായ മലയാള എഴുത്തുകാരുടെയും കൃതികൾ പ്രസിദ്ധീകരിച്ചു ലോക പ്രവാസി മലയാളികളുടെ പ്രിയ പ്രസിദ്ധീകരണമായി മാറി.
ഇന്ന് യുക്മ എന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ജ്വാല ഇ മാഗസിൻ. കഴിഞ്ഞ നാല് വർഷവും ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിച്ച ജ്വാല ഇ മാഗസിന്റെ അണിയറ പ്രവർത്തകരെ യുക്മ നാഷണൽ പ്രസിഡണ്ട് മാമ്മൻ ഫിലിപ്പ് അഭിനന്ദിച്ചു.
ജ്വാല ഇ മാഗസിന്റെ നവംബർ ലക്കവും കാമ്പുള്ള രചനകളാൽ സമ്പന്നമാണ്. പതിവ് പോലെ ജോർജ്ജ് അറങ്ങാശ്ശേരി സ്മരണകളിലേക്ക് ഒരു മടക്കയാത്രയിൽ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ശ്രീ. എസ്. കെ. പൊറ്റക്കാടിനെ നേരിൽ കണ്ടത് ഹൃദ്യമായ ഭാഷയിൽ വിവരിക്കുന്നു. ജോർജ്ജ് അറങ്ങാശ്ശേരി എഴുതിയ കഥയും ഇ ലക്കത്തെ പ്രധാന രചനയിൽ ഒന്നാണ്.
ഈടുറ്റ ലേഖനങ്ങളും കഥകളും കവിതകളും അടങ്ങിയ ജ്വാല ഇ മാഗസിന്റെ നവംബർ ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ  പ്രസ് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more