1 GBP = 105.66
breaking news

ഐ ഇ എൽ ടി എസ് സ്‌കോർ കുറയ്ക്കുമെന്ന എൻ എം സിയുടെ തീരുമാനങ്ങളെ സ്വാഗതം ചെയ്ത് യുക്മയും യുക്മ നേഴ്‌സസ് ഫോറവും

ഐ ഇ എൽ ടി എസ് സ്‌കോർ കുറയ്ക്കുമെന്ന എൻ എം സിയുടെ തീരുമാനങ്ങളെ സ്വാഗതം ചെയ്ത് യുക്മയും യുക്മ നേഴ്‌സസ് ഫോറവും

ലണ്ടൻ: ദീർഘകാലമായി യുകെ മലയാളികൾ എൻ എം സി അധികൃതരോട് ഉന്നയിച്ച് കൊണ്ടിരുന്ന ആവശ്യമായിരുന്നു ഐ ഇ എൽ ടി എസ് സ്‌കോർ കുറയ്ക്കുക എന്നത്. യുക്മ അംഗ അസ്സോസിയേഷനുകളിൽ സജീവമായവരും അല്ലാത്തവരുമായ നിരവധി യുകെ മലയാളികൾ നേഴ്‌സായി ജോലി ചെയ്യുന്നതിന് അർഹതയുണ്ടായിട്ടും വിവിധ എൻ എച്ച് എസ് ട്രസ്റ്റുകളിലും നേഴ്‌സിംഗ് ഹോമുകളിലും കെയറർമാരായി ജോലി ചെയ്ത് വരുകയാണ്. എൻ എം സി രെജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് ആവശ്യമായ ഇംഗ്ലീഷ് പരിജ്ഞാനത്തിന് അനുയോജ്യമായ മാർക്ക് ലഭിക്കാത്തത് മൂലം നിരവധി പേർക്കാണ് അവസരങ്ങൾ നഷ്ടമായിക്കൊണ്ടിരുന്നത്. ബഹുഭൂരിപക്ഷവും ആവശ്യമായ ഐ ഇ എൽ ടി എസ് ഓവറാൾ സ്‌കോർ കരസ്ഥമാക്കുമെങ്കിലും വിവിധ വിഭാഗങ്ങളിൽ നിഷ്‌കർഷിച്ചിട്ടുള്ള സ്‌കോർ 7 നേടാൻ കഴിഞ്ഞിരുന്നത് വളരെക്കുറച്ച് പേർക്ക് മാത്രം. ഏറ്റവുമധികം പ്രയാസമേറിയ റൈറ്റിങ്ങിലാണ് ബഹുഭൂരിപക്ഷത്തിനും മാർക്ക് നഷ്ടമാകുന്നത്.

എന്നാൽ ഇതിനെല്ലാം പരിഹാരമെന്നോണം എൻ എം സി തന്നെ ഐ ഇ എൽ ടി എസ് കുറയ്ക്കണമെന്ന നിർദ്ദേശവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. അടുത്തയാഴ്ച നടക്കുന്ന എൻ എം സി കൗൺസിൽ പുതിയ നിർദ്ദേശങ്ങൾ പരിഗണനക്കെടുക്കും. എൻ എം സി മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ സാധാരണ നിലയിൽ കൗൺസിൽ നടപ്പിലാക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെ പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിലാകുമെന്നാണ് ബഹുഭൂരിപക്ഷം മലയാളികളും കരുതുന്നത്. യുകെ മലയാളികളുടെ ദേശീയ സംഘടനയായ യുക്മയുടെ പോഷകസംഘടനയായ യുക്മ നേഴ്‌സസ് ഫോറം നിരവധി തവണയാണ് ഐ ഇ എൽ ടി എസ് സ്‌കോർ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി അധികൃതരെ സമീപിപ്പിച്ചത്.

അടുത്തയാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ പറഞ്ഞു.എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികളും പൊട്ടിമുളയ്ക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തി വേണം ഏജൻസികളുമായി ബന്ധപ്പെടേണ്ടതെന്ന് യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ഓർമ്മിപ്പിക്കുന്നു. ബ്രിട്ടനിൽ നേഴ്‌സുമാരുടെ ഒഴിവുകൾ രേഖപ്പെടുത്തി നിരവധി ട്രസ്റ്റുകൾ തങ്ങളുടെ വെബ്‌സൈറ്റ് വഴി പരസ്യം നൽകിയിട്ടുണ്ട്. പുതിയ തീരുമാനങ്ങൾ പ്രാബല്യത്തിലാകുന്നതോടെ കൂടുതൽ അവസരങ്ങൾ ഉണ്ടാകുമെന്ന് നേഴ്‌സസ് ഫോറം കോർഡിനേറ്റർ സിന്ധു ഉണ്ണിയും പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more