1 GBP = 110.75
breaking news

മുന്നോട്ട് വയ്ക്കുന്നത് ബ്രിട്ടന് അഭികാമ്യമായ മികച്ച ബ്രെക്സിറ്റ്‌ കരാറുകൾ; 2022ന് മുൻപ് ട്രാന്സിഷൻ കാലാവധി പൂർത്തിയാക്കും; തെരേസാ മേയ്

മുന്നോട്ട് വയ്ക്കുന്നത് ബ്രിട്ടന് അഭികാമ്യമായ മികച്ച ബ്രെക്സിറ്റ്‌ കരാറുകൾ; 2022ന് മുൻപ് ട്രാന്സിഷൻ കാലാവധി പൂർത്തിയാക്കും; തെരേസാ മേയ്

താന്‍ മുന്നോട്ട് വെയ്ക്കുന്ന ബ്രക്‌സിറ്റ് കരാറിലും മികച്ചതൊന്നും തല്‍ക്കാലം ബ്രിട്ടന് കിട്ടാനില്ലെന്ന വാദം ഒരുവട്ടം കൂടി ആവര്‍ത്തിച്ച് തെരേസ മേയ് ബിസിനസ്സ് നേതാക്കള്‍ക്ക് മുന്നിലെത്തി. യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള സ്വതന്ത്ര കുടിയേറ്റത്തെ ഒഴിവാക്കുന്നത് മുതല്‍ സ്വതന്ത്ര വ്യാപാര കരാറുകള്‍ നേടാനും, 2022-ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ട്രാന്‍സിഷന്‍ കാലാവധി പൂര്‍ത്തിയാകാനും വഴിയൊരുക്കുമെന്ന് തെരേസ മേയ് പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്ക് പുറമെ നിയമങ്ങളും, പണവും സ്വന്തം വരുതിയിലേക്ക് തിരിച്ചെത്തിക്കാന്‍ തന്റെ വിവാഹമോചന കരാറിന് കഴിയുമെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. പിന്നണിയില്‍ തന്നെ ആട്ടിപ്പുറത്താക്കാനുള്ള വിമത എംപിമാരുടെ ശ്രമങ്ങള്‍ പുരോഗമിക്കവെയാണ് തനിക്ക് പിന്നില്‍ അണിനിരക്കണമെന്ന് ബിസിനസ്സ് നേതാക്കളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. യുകെയുടെ അതിര്‍ത്തികളുടെ നിയന്ത്രണം ലഭിക്കുന്നതിന് പുറമെ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം ശക്തമായി തുടരാനുംസ തൊഴിലവസരങ്ങള്‍ സംരക്ഷിക്കാനും തന്റെ കരട് കരാറിന് സാധിക്കും. ഈ കരാര്‍ യുകെയ്ക്ക് നന്മയാണ് വരുത്തുക. 2016 ഹിതപരിശോധനയില്‍ ബ്രിട്ടീഷ് ജനത മുന്നോട്ട് വെച്ച ആഗ്രഹങ്ങളാണ് സഫലമാകുന്നത്, അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട, പ്രധാനമന്ത്രി തറപ്പിച്ച് പറയുന്നു.

2022 വരെ ട്രാന്‍സിഷന്‍ പിരീഡ് നീളുന്നത് അത്ര പ്രശ്‌നമുള്ള കാര്യമല്ലെന്നാണ് തെരേസ മേയ് ഇപ്പോള്‍ അവകാശപ്പെടുന്നത്. ബ്രക്‌സിറ്റുകാര്‍ ഏറ്റവുമധികം രോഷം കൊള്ളുന്ന കാര്യവും ഇതാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തുവരുമെന്നതാണ് തന്റെ നിലപാടെന്നും അവര്‍ പറയുന്നു. തന്റെ കരാര്‍ സ്വതന്ത്ര വ്യാപാര കരാറുകള്‍ക്ക് തടസ്സമാണെന്ന വാദങ്ങളെയും അവര്‍ തള്ളിക്കളഞ്ഞു. കരാറുകള്‍ നേടാന്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് മേയുടെ അവകാശവാദം. കരാര്‍ ഇല്ലാതെ പുറത്ത് വന്നാലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ ബിസിനസ്സുകള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ ശ്രദ്ധിക്കണം. കുടുംബത്തിനായി മേശപ്പുറത്ത് ഭക്ഷണം എത്തിക്കാനുള്ള വരുമാനത്തെയും, തൊഴിലുകളെയും അത്തരമൊരു അവസ്ഥ ബാധിക്കും, മേയ് ചൂണ്ടിക്കാണിച്ചു.

കരാറില്‍ ഇനിയൊരു ചര്‍ച്ചയില്ലെന്നും, ഇപ്പോള്‍ മുന്നോട്ട് വെച്ച കരട് തന്നെയാണ് അന്തിമമെന്നും ക്യാബിനറ്റില്‍ തന്നെ സമ്മര്‍ദത്തിലാക്കുന്ന മന്ത്രിമാര്‍ക്കുള്ള ശക്തമായ സന്ദേശത്തില്‍ അവര്‍ പറഞ്ഞു. മേയെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്നത് പാര്‍ട്ടിയെ നാശത്തിലേക്ക് നയിക്കുമെന്നാണ് മുതിര്‍ന്ന കണ്‍സര്‍വേറ്റീവുകളുടെ ആശങ്ക. അതുകൊണ്ട് തന്നെ തല്‍ക്കാലത്തേക്ക് ഒരു വെടിനിര്‍ത്തല്‍ പ്രതീക്ഷിക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more