1 GBP = 106.75
breaking news

രാഷ്ട്രീയക്കാർക്ക് എന്തും ആകാമെന്ന ധാരണ വേണ്ട; മദ്യപിച്ച് വാഹനമോടിച്ച കൺസർവേറ്റിവ് പാർട്ടി എം പിയുടെ ഭാര്യക്ക് പിഴയും പതിനഞ്ച് മാസത്തെ വിലക്കും

രാഷ്ട്രീയക്കാർക്ക് എന്തും ആകാമെന്ന ധാരണ വേണ്ട; മദ്യപിച്ച് വാഹനമോടിച്ച കൺസർവേറ്റിവ്  പാർട്ടി എം പിയുടെ ഭാര്യക്ക് പിഴയും പതിനഞ്ച് മാസത്തെ വിലക്കും

യോർക്ഷെയർ: നിയമത്തിന് ആരും അതീതരല്ലെന്ന പൊതു ധാരണ തന്നെയാണ് ബ്രിട്ടനിലുള്ളത്, അതിപ്പോൾ ഏത് പ്രമുഖരായാലും. യോർക്ഷെയറിൽ നിന്നുള്ള കൺസർവേറ്റിവ് എം പി ജൂലിയൻ സ്റ്റാർഡിയുടെ ഭാര്യ വിക്ടോറിയ സ്റ്റർഡിയാണ് മദ്യപിച്ച്‍ വാഹനമോടിച്ചതിന് പിടിയിലായത്. ഇക്കഴിഞ്ഞ സെപ്റ്റംബർ പത്തിന് സ്‌കൂളിൽ നിന്ന് കുട്ടികളെയെടുത്ത് വീട്ടിലേക്ക് മടങ്ങും വഴിയാണ് യോർക്കിലെ വെസ്റ്റ്മിനിസ്റ്റർ റോഡിൽ വച്ച് പോലീസ് പിടിയിലായത്. അജ്ഞാത ഫോൺ കോളിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ബ്രീത്ത് അനലൈസർ ടെസ്റ്റിൽ അനുവദനീയമായ അളവിലും അധികം മദ്യം ഉള്ളിലുണ്ടായിരുന്നു. തുടർന്ന് പോലീസ് കേസ് രെജിസ്റ്റർ ചെയ്യുകയായിരുന്നു.

ജൂലിയൻ സ്റ്റർഡി എം പിയുടെ ഓഫീസിൽ തന്നെ പാർട്ട് ടൈം സെക്രട്ടറിയായി ജോലി നോക്കുന്ന വിക്ടോറിയ 27 വർഷമായി ക്‌ളീൻ ലൈസൻസുമായാണ് വാഹനമോടിക്കുന്നത്. ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭാവമുണ്ടാകുന്നതെന്നും മേലിൽ ആവർത്തിക്കില്ലെന്നുമുള്ള ഉറപ്പ് നൽകി കോടതിക്ക് മുന്നിൽ ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ കോടതി നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് കാണിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. കോടതിചിലവുകൾക്ക് പുറമേ £398 പിഴയായും വാഹനമോടിക്കുന്നതിൽ നിന്ന് 15 മാസത്തെ വിലക്കും ഏർപ്പെടുത്തി. കൂടാതെ റിഹാബിലിറ്റേഷൻ കോഴ്‌സ് പൂർത്തിയാക്കുകയാണെങ്കിൽ 15 മാസത്തെ വിലക്ക് 15 ആഴ്ചയായി കുറയ്ക്കുമെന്ന ഇളവ് നൽകിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more