1 GBP = 107.09
breaking news

അയച്ച ഇ മെയിലുകള്‍ ജി-മെയിലില്‍ ഇനി തിരിച്ചെടുക്കാം: നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

അയച്ച ഇ മെയിലുകള്‍ ജി-മെയിലില്‍ ഇനി തിരിച്ചെടുക്കാം: നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

അയച്ച മെസേജുകള്‍ തിരിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ വാട്ട്സാപ്പ് പോലുള്ള ചാറ്റ് ആപ്ലിക്കേഷനുകളില്‍ വന്നിട്ടും ഗൂഗിളിന്‍റെ മെയില്‍ സംവിധാനമായ ജി-മെയില്‍ മൊബൈലില്‍ ഇല്ലായിരുന്നു. ഈ സംവിധാനം ഡെസ്ക്ടോപുകളില്‍ ലഭ്യമാണെങ്കിലും മൊബൈലുകളില്‍ ഇല്ലാത്തത് ഉഭയോക്താക്കള്‍ക്കിടയില്‍ കല്ലുകടിയായിരുന്നു. പക്ഷെ, അതിന് ജി-മെയില്‍ പരിഹാരം കണ്ടിരിക്കുകയാണ്.

ഡസ്ക്ടോപില്‍ അയച്ച് കഴിഞ്ഞ മെയില്‍ തിരിച്ചെടുക്കാന്‍ ചെയ്യേണ്ടത്: മെയില്‍ കംപോസ് ചെയ്ത ശേഷം സെന്‍റ് ബട്ടന്‍ അമര്‍ത്തിയാല്‍ സെന്‍റിങ് യുവര്‍ മെസേജ് എന്ന് നോട്ടിഫിക്കേഷന്‍ മുകളിലായി കാണാം. അതിനടുത്തായി തന്നെ അണ്‍-ഡു എന്നൊരു ബട്ടനും ലഭ്യമാണ്. അണ്‍-ഡു ബട്ടന്‍ അമര്‍ത്തിയാല്‍ സ്വയമേവ അത് ഡ്രാഫ്റ്റിലേക്ക് സേവ് അകും. അവിടെ നിന്ന് വേണ്ട മാറ്റങ്ങള്‍ വരുത്തി നമുക്ക് മെയില്‍ വീണ്ടും അയക്കാന്‍ സാധിക്കും.

ഈ സംവിധാനങ്ങള്‍ മൊബൈലില്‍ ലഭ്യമായിരുന്നില്ല. പക്ഷെ, ഗൂഗിള്‍ ഈ സംവിധാനം മൊബൈലിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. കമ്പ്യൂട്ടറുകളില്‍ നിന്ന് മൊബൈലുകളിലേക്ക് സാങ്കേതിക വിദ്യ ചേക്കേറുന്ന കാലഘട്ടത്തില്‍ ഇത് ഒരു വലിയ ചുവടു വെപ്പുകളിലൊന്നായി വിദഗ്ധര്‍ നോക്കികാണുന്നു.

ധൃതിയില്‍ മെയിലുകള്‍ അയക്കുന്നവര്‍ക്കായി മറ്റൊരു സംവിധാനവും ജി-മെയിലിലുണ്ട്. സെറ്റിങ്ങ്സില്‍ ജനറല്‍ സെറ്റിങ്ങ്സ് എന്ന ഓപ്ഷനില്‍ കണ്‍ഫേം ബിഫോര്‍ സെന്‍റിങ് എന്നത് ഓണ്‍ ആക്കുക. ഓരോ തവണ നമ്മള്‍ മെസേജ് അയക്കുമ്പോഴും അത് കണ്‍ഫേം ചെയ്യാന്‍ നോട്ടിഫിക്കേഷന്‍ തരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more