1 GBP = 106.79
breaking news

കാർഡ് ടെർമിനലിൽ പിശക്; ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്തിയ മലയാളികളുൾപ്പെടെയുള്ള ആയിരങ്ങൾക്ക് അധിക തുക നഷ്ടമായി

കാർഡ് ടെർമിനലിൽ പിശക്; ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്തിയ മലയാളികളുൾപ്പെടെയുള്ള ആയിരങ്ങൾക്ക് അധിക തുക നഷ്ടമായി

ലണ്ടൻ: ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്തിയ ആയിരക്കണക്കിന് ആളുകൾക്ക് അതേ തുക വീണ്ടും നഷ്ടപ്പെട്ടു. കാഡ്‌നെറ്റ് ടെർമിനലുകൾ വഴി പണമിടപാട് നടത്തിയവർക്കാണ് നഷ്ടം വന്നത്. കാർഡ് ടെര്മിനലിലെ സാങ്കേതിക പിഴവ് ഓരോ ഉപഭോക്താവിൽ നിന്നും രണ്ടു തവണ വീതമാണ് കാർഡുകളിൽ നിന്ന് പണം പിൻവലിച്ചത്. ലഭിക്കുന്ന രസീതുകളിൽ ഒറ്റ തവണ മാത്രമേ പണം പിൻവലിച്ചതായി രേഖപ്പടുത്തുന്നുള്ളൂ, എന്നാൽ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച മലയാളികളുൾപ്പെടെയുള്ള ആയിരക്കണക്കിന് ആളുകൾക്കാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്.

ലോയ്‌ഡ്‌സ് ബാങ്കിന്റെയും ഫസ്റ്റ് ഡാറ്റായുടെയും സംയുക്ത സംരംഭമാണ് കാർഡ്നെറ്റ്. ഉപഭോക്താക്കൾക്ക് നഷ്ടമായ തുക തിരിച്ച് നൽകുമെന്ന് ലോയ്ഡ്‌സ് ബാങ്ക് അധികൃതർ വ്യക്തമാക്കി. ആഗസ്റ്റ് 29 ന് കാർഡ്നെറ്റ് ടെർമിനൽ വഴി നടന്ന ട്രാൻസാക്ഷനുകളിൽ അഞ്ചു ശതമാനത്തിന് മാത്രമാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതെന്നും അധികൃതർ പറയുന്നു.

പണം നഷ്ടപ്പെട്ട നിരവധിപേർ ഇതിനകം തന്നെ സോഷ്യൽ മീഡിയകളിൽ തങ്ങളുടെ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. ഷൂസ്ബറിയിൽ കോട്ട് ബ്രാസ്സറി റെസ്റ്റോറന്റ് സന്ദർശിച്ച സൈമൺ ആൾട്ടൻ എന്നയാൾ ബില്ല് നൽകിയത് 60 പൗണ്ട്, എന്നാൽ അക്കൗണ്ട് പരിശോധിച്ചപ്പോൾ രണ്ടു തവണ 60 പൗണ്ട് ചാർജ്ജ് ചെയ്തതായി കണ്ടെത്തി. ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് വിസ ഡെബിറ്റ് കാർഡുകളെയാണെന്ന് ലോയ്ഡ്‌സ് പറയുന്നു. ഒരു വർഷം ഏകദേശം 1.2 ബില്യൺ ട്രാൻസാക്ഷനുകളാണ് കാർഡ്നെറ്റ് കൈകാര്യം ചെയ്യുന്നത്. ടെർമിനലിൽ വന്ന പിശക് പരിഹരിച്ചതായി കമ്പനി അധികൃതർ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more