1 GBP = 126.90
breaking news

ബിജെപിക്ക് നിയമസഭാ അംഗത്തെ നല്‍കിയ തിരുവനന്തപുരത്ത് മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാൻ ആര്‍എസ്എസ് ആലോചന

ബിജെപിക്ക് നിയമസഭാ അംഗത്തെ നല്‍കിയ തിരുവനന്തപുരത്ത് മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാൻ  ആര്‍എസ്എസ് ആലോചന

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍എസ്എസ് നീക്കം. നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി എന്ന വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മോഹന്‍ലാലിന് സാമൂഹിക പ്രവര്‍ത്തകന്‍ എന്ന പരിവേഷം നല്‍കാനുള്ള ശ്രമത്തിലാണ് സംഘടനയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാന്‍ മോഹന്‍ലാലിനെ സമ്മര്‍ദം ചെലുത്തി വരികയാണ് കേരളത്തിലെ ആര്‍എസ്എസ് നേതൃത്വമെന്ന് പാര്‍ട്ടിക്കുള്ളിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെരാള്‍ഡ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തിന്റെ പുനർനിർമ്മാണത്തിൽ ഒപ്പമുണ്ട്; മോഹൻലാലിനോട് പ്രധാനമന്ത്രി

മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത. മോഹന്‍ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിലുള്ള വിശ്വശാന്തി ഫൌണ്ടേഷന്‍റെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനായി, പ്രധാനമന്ത്രിയെ വയനാട്ടിലേക്ക് ക്ഷണിക്കാന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ എടുത്ത ചിത്രങ്ങളാണ് ഇവ. ഇതിന് തൊട്ടുപിറകെയാണ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്ത. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിശ്വശാന്തി ഫൌണ്ടേഷന്‍ സംഘ്പരിവാര്‍ ബന്ധമുള്ള സേവാഭാരതിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ബിജെപിക്ക് നിയമസഭാ അംഗത്തെ നല്‍കിയ തിരുവനന്തപുരത്ത് മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആര്‍എസ്എസ് ആലോചന. മോഹന്‍ലാലിനെ അവിടെ സ്ഥാനാര്‍ത്ഥി ആക്കിയാല്‍ ശശി തരൂര്‍ എംപിയാകും എതിര്‍സ്ഥാനത്ത്. കുമ്മനം രാജശേഖരനായിരുന്നു തിരുവനന്തപുരം സ്ഥാനാര്‍ത്ഥിക്കായുള്ള പ്രഥമപരിഗണ പട്ടികയില്‍. എന്നാല്‍, അദ്ദേഹം മിസോറാം ഗവര്‍ണറായി നിയമിതനായതോടെയാണ് ആര്‍എസ്എസ് മോഹന്‍ലാലില്‍ എത്തി നില്‍ക്കുന്നത്.

2019 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മോഹന്‍ലാല്‍ ബിജെപിയില്‍ അംഗത്വം എടുത്തേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഈ വിഷയങ്ങളിലൊന്നും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more