1 GBP = 106.79
breaking news

ഡ്രൈവർമാരുടെ കാഴ്ചക്കുറവ്; പോലീസ് പരിശോധന ശക്തമാക്കി; 20 മീറ്ററിനകലെ നിന്ന് നമ്പർ പ്ലേറ്റ് വായിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലൈസൻസ് നഷ്ടപ്പെടും

ഡ്രൈവർമാരുടെ കാഴ്ചക്കുറവ്; പോലീസ് പരിശോധന ശക്തമാക്കി; 20 മീറ്ററിനകലെ നിന്ന് നമ്പർ പ്ലേറ്റ് വായിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലൈസൻസ് നഷ്ടപ്പെടും

ലണ്ടൻ: ഡ്രൈവർമാരുടെ കാഴ്ചക്കുറവ് മൂലമുള്ള അപകടങ്ങൾ വർദ്ധിക്കുന്നു. പോലീസ് പരിശോധനകൾ ശക്തമാക്കി. തേംസ് വാലി, ഹാംഷെയർ, വെസ്റ്റ് മിഡ്‌ലാൻഡ്‌സ് തുടങ്ങിയ ഏരിയകളിലാണ് പോലീസ് പരിശോധനകൾ ആരംഭിച്ചിട്ടുള്ളത്. വാഹനങ്ങൾ തടഞ്ഞു നിറുത്തി ഡ്രൈവർമാരുടെ കാഴ്ച്ച പരിശോധിക്കുകയാണ്. 20 മീറ്ററിനകലെ നിന്ന് വാഹങ്ങളുടെ നമ്പർ പ്ലേറ്റുകൾ വായിക്കാൻ കഴിയാത്തവർക്ക് ലൈസൻസ് നഷ്ടപ്പെടുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 2013 മുതൽ പൊലീസിന് ഇതിനുള്ള അധികാരങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഒരു അപകടമുണ്ടായ ശേഷമാണ് ഇത്തരം കാര്യങ്ങൾ പോലീസ് പരിശോധിക്കുന്നത് തന്നെ.

ഡ്രൈവർമാരുടെ പരിശീലന കാലയളവിൽ നടക്കുന്ന പ്രാക്ടിക്കൽ ടെസ്റ്റിന്റെ ഭാഗമായാണ് സാധാരണ നിലയിൽ കണ്ണിന്റെ കാഴ്ച പരിശോധിക്കുക. അതിന് ശേഷം നിയമപരമായി കാഴ്ച്ച ശക്തി പരിശോധിക്കേണ്ട ആവശ്യമില്ല. എന്നാൽ ക്യാംപെയ്‌നർമാർ സർക്കാർ ഈ നിയമം മാറ്റി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെടുന്നു. ബ്രേക്ക് ആൻഡ് വിഷൻ എക്സ്പ്രസ് ലൈസൻസ് കാലാവധി പുതുക്കുന്ന സമയം കാഴ്ച ശക്തി പരിശോധിക്കുന്നതിനുള്ള ടെസ്റ്റുകൾ നടത്തുന്നുണ്ട്. ഇത് നിയമമാക്കി മാറ്റണമെന്ന് ബ്രേക്ക് ക്യാംപെയ്ൻ ഡയറക്ടർ ജോഷുവ ഹാരിസ് ആവശ്യപ്പെടുന്നു.

ഇൻഷുറൻസ് കമ്പനിയായ ആർ എസ് എ 2012 ൽ നടത്തിയ പഠനപ്രകാരം ഒരു വർഷം കാഴ്ചക്കുറവ് മൂലം ഉണ്ടാകുന്ന അപകടങ്ങൾ 2874 എന്ന് ചൂണ്ടിക്കാട്ടുന്നു. മൂന്നിടങ്ങളിലായി പോലീസ് ഉദ്യോഗസ്‌ഥർ നടത്തി വരുന്ന പരിശോധനകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് കരുതപ്പെടുന്നതെന്ന് വിദഗ്ദർ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more