1 GBP = 113.31
breaking news

കേരളത്തിന് 700 കോടി ധനസഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല: യു എ ഇ അംബാസിഡർ

കേരളത്തിന് 700 കോടി ധനസഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല: യു എ ഇ അംബാസിഡർ
കേരളത്തിന് 700 കോടി രൂപ ധനസഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ. കേരളത്തിനു വേണ്ട ദുരിതാശ്വാസ സഹായം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ അഹമ്മദ് അൽ ബന്ന വ്യക്തമാക്കി.
ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ധനസഹായം കൂടാതെ മരുന്നുകളും മറ്റു സഹായങ്ങളും എത്തിക്കാനാണ് ശ്രമം. ദുരിതാശ്വാസ കാര്യങ്ങൾക്കായി സമിതി രൂപീകരിച്ചിട്ടുണ്ട്. സാമ്പത്തിക സഹായത്തിന്റെ കാര്യത്തിൽ അന്തിമ പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും യുഎഇ അംബാസഡർ അറിയിച്ചു.
കേരളത്തിനായി യു എ ഇ 700 കോടി നൽകുമെന്ന് യുഎ‌ഇ സർക്കാർ അറിയിച്ചതായി സർക്കാർ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പത്രസമ്മേളനത്തിൽ അറിയിച്ചത്. എന്നാൽ, വിദേശ സഹായം സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാരുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more