1 GBP = 108.49
breaking news

പമ്പ കരകവിഞ്ഞൊഴുകുന്നു; റാന്നിയും വെള്ളത്തിൽ; മഴ ശക്തമായി തുടരുകയാണ്

പമ്പ കരകവിഞ്ഞൊഴുകുന്നു; റാന്നിയും വെള്ളത്തിൽ; മഴ ശക്തമായി തുടരുകയാണ്

പത്തനംതിട്ട: ശബരിഗിരി പദ്ധതിയുടെ ഭാഗമായ ആനത്തോട് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നു. ചൊവ്വാഴ്ച അർധരാത്രിക്കു ശേഷം പമ്പയിലും കൈവഴികളിലും ജലനിരപ്പ് ഉയർന്നതോടെ റാന്നി വെള്ളത്തിനടിയിലായി. റാന്നി ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാത, റാന്നി ബൈപ്പാസ്, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവ വെള്ളത്തിനടിയിലായി.

ആനത്തോട് ഡാമിന്റെ ഷട്ടറുകൾ ആറടിയാണ് ഉയർത്തിയത്. ഓരോ മിനിറ്റിലും ജലനിരപ്പ് ഉയരുന്നുണ്ടെന്നാണ് വിവരം. ശബരിമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. മഴ തുടരുന്നതാണ് നീരൊഴുക്ക് ശക്തമാകാൻ കാരണം.

അപ്രതീക്ഷിതമായിട്ടാണ് ഇത്രയും വെള്ളം നഗരത്തിൽ കയറിയത്. രാത്രി 11 മുതൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു. റാന്നിയിലേക്കുള്ള എല്ലാ റോഡുകളും വെള്ളത്തിനടിയിലാണ്. ഇത് രക്ഷാപ്രവർത്തനത്തിന് തടസമായിട്ടുണ്ട്. കലക്ടറും സംഘവും സ്ഥലത്ത് ക്യംപ് ചെയ്യുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more