1 GBP = 105.54
breaking news

മഴക്കെടുതിയില്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പം രാജ്യം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി

മഴക്കെടുതിയില്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പം രാജ്യം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : മഴക്കെടുതിയില്‍ ക്ലേശം അനുഭവിക്കുന്നവര്‍ക്കൊപ്പം രാജ്യം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവര്‍ക്ക് ശക്തമായ പിന്തുണയും സഹായവും നല്‍കുമെന്ന ഉറപ്പും പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് പ്രളയബാധിതരെ അനുസ്മരിച്ച് പ്രധാനമന്ത്രിയുടെ വാക്കുകള്‍.

പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും തന്റെ പ്രാര്‍ത്ഥന അവര്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ബ‌ഡ്‌ജറ്റിൽ പ്രഖ്യാപിച്ച മോദി കെയറിന്റെ ഭാഗമായുള്ള ആയുഷ്‌മാൻ ഭാരത് പദ്ധതി സെപ്തംബർ 25 മുതൽ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
‘പ്രധാന മന്ത്രി ജൻ ആരോഗ്യ അഭിയാൻ’ എന്ന പേരിലുള്ള പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് മികച്ചതും താങ്ങാനാകുന്നതുമായ ചെലവിൽ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. 10 കോടി പാവപ്പെട്ട കുടുംബങ്ങൾക്ക് ആശുപത്രി പരിരക്ഷ നൽകുന്ന പദ്ധതി കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയാണ്. പദ്ധതി നടപ്പാകുന്പോൾ ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക.

സ്വച്ച് ഭാരത് പദ്ധതിയിലൂടെ ലക്ഷക്കണക്കിന് വരുന്ന കുട്ടികൾക്ക് ആരോഗ്യപരമായ ജീവിതം ഉറപ്പാക്കാനായി. ലോകാരോഗ്യ സംഘടന പോലും ഇതിനെ പ്രകീർത്തിച്ചു. സ്വാതന്ത്ര്യം നേടിത്തരുന്നതിന് വേണ്ടി മഹാത്മാ ഗാന്ധി സത്യാഗ്രഹിയായി. ഇന്ന് സ്വച്ച് ഭാരതം ഉറപ്പാക്കുന്നതിനായി സ്വച്ചഗ്രഹികൾ പ്രവർത്തിക്കുന്നു -മോദി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more