1 GBP = 106.75
breaking news

രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍; പ്രവാസികൾക്ക് ചാകര; പൗണ്ടിന്റെ വിനിമയനിരക്ക് തൊണ്ണൂറ് കടക്കുമെന്ന് വിലയിരുത്തൽ

രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍; പ്രവാസികൾക്ക് ചാകര; പൗണ്ടിന്റെ വിനിമയനിരക്ക് തൊണ്ണൂറ് കടക്കുമെന്ന് വിലയിരുത്തൽ

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍. ഇന്നത്തെ വിനിമയ നിരക്ക് ഡോളറിന് 70.08 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാകുന്നത്. അതേസമയം പൗണ്ടിന്റെ വിനിമയനിരക്ക് 89.25 കഴിഞ്ഞു. എന്നാൽ ഡോളറിന് സമാനമായ രീതിയിൽ പൗണ്ടിൽ കാര്യമായ വ്യതിയാനങ്ങൾ ഇല്ലെങ്കിലും 90ലേക്കെത്തുമെന്നാണ് കണക്കുകൂട്ടൽ. ഇന്നലെ ആരംഭിച്ച വലിയ ഇടിവ് വ്യാപാരം ആരംഭിച്ചപ്പോള്‍ തുടരുന്നതാണ് കണ്ടത്. ഇന്നലെ രൂപയുടെ വിനിമയ മൂല്യം 69.62 ആയിരുന്നു. വൈകീട്ട് വ്യാപാരം അവസാനിക്കുമ്പോള്‍ 69.92 എന്ന നിലയില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ നേരിയ നേട്ടം ഉണ്ടാക്കിയതിന് പിന്നാലെ വലിയ ഇടിവ് സംഭവിക്കുകയായിരുന്നു. ആഗോള സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങളാണ് രൂപയില്‍ പ്രതിഫലിച്ചത്.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ രൂപക്ക് വിപണിയില്‍ തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ അഞ്ച് ശതമാനമാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായത്. ഈ വര്‍ഷം അവസാനത്തോടെ രൂപയുടെ മൂല്യം ഡോളറിന് എഴുപത് രൂപക്ക് മുകളിലേക്കെത്തുമെന്നും കണക്ക് കൂട്ടപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തില്‍ ഇത് ഉടന്‍ സംഭവിച്ചേക്കുമെന്നും വിപണി വിദഗ്ദര്‍ കണക്ക് കൂട്ടുന്നു. രൂപയുടെ ഇടിവ് ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചു.

രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തെ ഓരോ പൗരന്മാരെയും നേരിട്ട് ബാധിക്കുന്ന വിഷയമാണ്. അതേസമയം, പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് അനുകൂലമായ സമയമാണിത്. വിദേശത്തെ കറന്‍സികള്‍ക്ക് മൂല്യം കൂടുമ്പോള്‍ പ്രവാസികള്‍ക്ക് നേട്ടമാണ്. രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞാല്‍ എങ്ങനെയാകും ബാധിക്കുകയെന്നത് ഓരോരുത്തരും മനസിലാക്കേണ്ടതാണ്. കഴിഞ്ഞ ജൂണ്‍ മുതലാണ് രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിയാന്‍ തുടങ്ങിയത്. പിന്നീട് അല്‍പ്പം ഭേദപ്പെട്ട നിലയിലായെങ്കിലും കഴിഞ്ഞാഴ്ച മുതല്‍ വീണ്ടും ഇടിയുകയാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ വെള്ളിയാഴ്ച 69 രൂപയ്ക്ക്് അടുത്തെത്തി. ഇന്ന് വീണ്ടും രൂപ ഇടിഞ്ഞു. ഇപ്പോള്‍ 70 കഴിഞ്ഞു.

ഡോളറിന് ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുകയാണ്. രൂപയുടെ മൂല്യം ഇടിയാന്‍ കാരണം ഡോളറിന് ആവശ്യക്കാര്‍ ഏറിയത് മാത്രമല്ല. അമേരിക്ക ഇറാനെതിരെ ഉപരോധം ശക്തമാക്കുകയാണ്. ഇറാന്റെ എണ്ണ വാങ്ങരുതെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ എണ്ണയ്ക്ക് വിപണിയില്‍ വില കൂടി. ഇതും രൂപയ്ക്ക് തിരിച്ചടിയായി. ക്രൂഡ് ഓയിലിന് വില ഇനിയും വര്‍ധിക്കുമെന്ന് ആശങ്ക പരന്നിട്ടുണ്ട്. വില വര്‍ധിച്ചാല്‍ അവശ്യസാധനങ്ങള്‍ക്ക് വില ഉയരും. രാജ്യത്തെ ഓരോ പൗരന്‍മാരെയും ബാധിക്കുന്ന പ്രതിസന്ധിയാകും അത്. ഇനി കേന്ദ്ര ബാങ്ക് രക്ഷാപദ്ധതി നടപ്പാക്കിയാല്‍ മാത്രമാണ് രൂപയ്ക്ക് കരകയറാന്‍ സാധിക്കുകയെന്നാണ് വിലയിരുത്തല്‍.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more