1 GBP = 104.68
breaking news

‘ഇടയനോടൊപ്പം ഒരു ദിവസം’ എന്ന മാസം തോറുമുള്ള പ്രാര്‍ത്ഥനാ പരിപാടിയില്‍ കന്യാസ്ത്രീകള്‍ നേരിട്ടത് മോശം അനുഭവം; ഫ്രാങ്കോ മുളയ്ക്കലിനെതിരെ വൈദികരുടെ മൊഴി

‘ഇടയനോടൊപ്പം ഒരു ദിവസം’ എന്ന മാസം തോറുമുള്ള പ്രാര്‍ത്ഥനാ പരിപാടിയില്‍ കന്യാസ്ത്രീകള്‍ നേരിട്ടത് മോശം അനുഭവം; ഫ്രാങ്കോ മുളയ്ക്കലിനെതിരെ വൈദികരുടെ മൊഴി

ദില്ലി: ജലന്ധർ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വൈദികരുടെ മൊഴി. ജലന്ധര്‍ രൂപതയില്‍ ‘ഇടയനോടൊപ്പം ഒരു ദിവസം’ എന്ന മാസം തോറുമുള്ള പ്രാര്‍ത്ഥനാ പരിപാടിയില്‍ കന്യാസ്ത്രീകള്‍ നേരിട്ടത് മോശം അനുഭവമെന്നാണ് വൈദികര്‍ നല്‍കിയ മൊഴി.

ജലന്ധര്‍ ബിഷപ്പില്‍ നിന്ന് പ്രാര്‍ത്ഥനാ പരിപാടിക്കിടെ മോശം അനുഭവമുണ്ടായതായി കന്യാസ്ത്രീകള്‍ പരാതിപ്പെട്ടിരുന്നെന്ന് കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘത്തിന് വൈദികര്‍ മൊഴി നല്‍കി. പ്രാർത്ഥനക്കിടെയായിരുന്നു ഇതെന്നും കന്യാസ്ത്രീകൾ പരാതിപ്പെട്ടിരുന്നു. പ്രാര്‍ത്ഥനാ യോഗം നടക്കുന്നതിനിടെ രാത്രിയില്‍ ബിഷപ്പ് മുറിയിലേക്ക് വിളിപ്പിക്കുമായിരുന്നെന്നു.

മദർ സുപ്പീരിയറും ഇക്കാര്യം അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. ഇടയനോടൊപ്പം ഒരു ദിവസമെന്ന പ്രാര്‍ത്ഥനാപരിപാടി നിലച്ചതിന്റെ കാരണം തിരക്കിയ അന്വേഷണസംഘത്തിനാണ് വൈദികര്‍ ബിഷപ്പിനെതിരായി മൊഴി നല്‍കിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more