1 GBP = 107.54
breaking news

കൂട്ടക്കൊലയുടെ കാണാപ്പുറങ്ങള്‍ കണ്ടെത്തിയത് സ്‌പെക്ട്ര എന്ന നൂതന വിദ്യയിലൂടെ

കൂട്ടക്കൊലയുടെ കാണാപ്പുറങ്ങള്‍ കണ്ടെത്തിയത് സ്‌പെക്ട്ര എന്ന നൂതന വിദ്യയിലൂടെ

തൊടുപുഴ: കമ്പകക്കാനത്തെ കൂട്ടക്കൊലപാതകത്തിന്റെ കാണാപ്പുറങ്ങള്‍ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത് സ്‌പെക്ട്ര എന്ന പുതിയ സാങ്കേതിക വിദ്യ. മൊബൈല്‍ ഫോണിലൂടെ നടത്തുന്ന ആശയവിനിമയങ്ങള്‍ കണ്ടെത്തുന്നതിനായി പോലീസ് ഉപയോഗിക്കുന്ന നൂതന സംവിധാനമാണ് സ്‌പെക്ട്ര. കുറ്റവാളികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് നടത്തുന്ന നീക്കങ്ങളും സംഭാഷണങ്ങളും സ്‌പെക്ര്ടയിലൂടെ കണ്ടെത്താന്‍ സാധിക്കും.

ജില്ലാ കേന്ദ്രങ്ങളുടെ ആവശ്യപ്രകാരമാണ് കേസ് അന്വേഷണങ്ങള്‍ക്കായി സ്‌പെക്ട്ര എത്തിക്കുന്നത്. സൈബര്‍സെല്‍ വിഭാഗമാണ് സ്‌പെക്്രട കൈകാര്യം ചെയ്യുന്നത്. ഒരേ ടവറിനു കീഴില്‍ വിവിധ മൊബൈല്‍ സേവനദാതാക്കളുടെ കോളുകള്‍ പരിശോധിക്കാന്‍ സ്‌പെക്ട്ര വഴി സാധിക്കും.

മലപ്പുറം മേഖലയില്‍ മാവോയിസ്റ്റുകളുടെ വിവരശേഖരത്തിനാണ് പോലീസ് ആദ്യമായി സ്‌പെക്ട്ര ഉപയോഗിക്കുന്നത്. പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്,
അടിമാലി കുഞ്ഞന്‍പിള്ള കൊലക്കേസ് തുടങ്ങിയ നിരവധി കുറ്റാന്വേഷണത്തില്‍ ഈ സംവിധാനം പോലീസിന് സഹായകമായിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more