1 GBP = 110.75
breaking news

യൂറോപ്യൻ യൂണിയന്റെ നിരുത്തരവാദിത്വപരമായ സമീപനം; ബ്രിട്ടൻ നോ ഡീൽ ബ്രെക്സിറ്റിലേക്കെന്ന് ട്രേഡ് സെക്രെട്ടറി ലിയാം ഫോക്സ്

യൂറോപ്യൻ യൂണിയന്റെ നിരുത്തരവാദിത്വപരമായ സമീപനം; ബ്രിട്ടൻ നോ ഡീൽ ബ്രെക്സിറ്റിലേക്കെന്ന് ട്രേഡ് സെക്രെട്ടറി ലിയാം ഫോക്സ്

ലണ്ടൻ: യൂറോപ്യൻ യൂണിയന്റെ നിരുത്തരവാദിത്വപരമായ സമീപനം, ബ്രക്‌സിറ്റില്‍ കരാറില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തേക്ക് പോകാന്‍ സാധ്യത. അന്താരാഷ്ട്ര ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2019 മാര്‍ച്ചില്‍ ബ്രിട്ടന്‍ ബ്രസല്‍സ് വിട്ടിറങ്ങുമ്പോള്‍ കരാറിലെത്താന്‍ താല്‍പര്യമുണ്ടെന്ന് ഇരുവിഭാഗവും അവകാശപ്പെടുന്നതിന് ഇടെയാണ് ഫോക്‌സിന്റെ വെളിപ്പെടുത്തല്‍.

കരാറില്ലാതെ ബ്രിട്ടന്‍ പുറത്തേക്ക് പോരുന്ന അവസ്ഥ ഇപ്പോള്‍ കൂടിവരികയാണെന്ന് ബ്രക്‌സിറ്റ് വാദിയായ ലിയാം ഫോക്‌സ് വിശ്വസിക്കുന്നു. യൂറോപ്യന്‍ കമ്മീഷനും, ബ്രസല്‍സ് ചീഫ് ചര്‍ച്ചക്കാരനുമായ മൈക്കിള്‍ ബാര്‍ണിയറാണ് ഇതിന് കാരണമെന്ന് ഫോക്‌സ് ആരോപിക്കുന്നു. കമ്മീഷന്റെ കടുംപിടുത്തമാണ് കരാറില്ലാതെ പുറത്തേക്ക് പോരാനുള്ള തീരുമാനത്തിലേക്ക് കൊണ്ടെത്തിക്കുന്നത്. ഇയുവിന് ഉദ്യോഗസ്ഥരുടെ സാമ്പത്തിക നിലപാടുകള്‍ നടപ്പാക്കാനാണ് താല്‍പര്യം. അങ്ങിനെയെങ്കില്‍ അത് ജനങ്ങളുടെ ബ്രക്‌സിറ്റാകില്ല. അതുകൊണ്ട് തന്നെ ഫലം ഒന്ന് മാത്രമാകും, ഫോക്‌സ് വ്യക്തമാക്കി.

തന്റെ വേനല്‍ക്കാല അവധി വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി തെരേസാ മേയ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, ബ്രക്‌സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ് എന്നിങ്ങനെയുള്ള മന്ത്രിമാരും വിവിധ യൂറോപ്യന്‍ നയതന്ത്രജ്ഞരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നുണ്ട്.

ജനങ്ങള്‍ ആഗ്രഹിക്കുന്ന ബ്രക്‌സിറ്റ് നടപ്പാക്കാന്‍ ബ്രിട്ടീഷ് അധികൃതര്‍ നിര്‍ബന്ധിതരാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പ്രത്യേകിച്ച് യൂറോപ്യന്‍ കമ്മീഷന്‍ കടുത്ത നിലപാട് എടുത്താല്‍ വഴങ്ങിക്കൊടുക്കാന്‍ ബ്രിട്ടന്‍ തയ്യാറാകില്ല. ഇത് കടുത്ത തീരുമാനങ്ങളിലേക്ക് വഴിതെളിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more