1 GBP = 106.75
breaking news

ഇ സിഗരറ്റുകൾ ഉപയോഗിക്കുന്നതിൽ കാര്യമില്ല; സിഗററ്റുകളെക്കാൾ കൂടുതൽ ദൂഷ്യം ചെയ്യും; ഇൻഷുറൻസ് കമ്പനികൾ പോളിസികൾ പുകവലിക്കാർക്കും ഇ സിഗരറ്റ് ഉപയോക്താക്കൾക്കും ഒരുപോലെയാക്കി

ഇ സിഗരറ്റുകൾ ഉപയോഗിക്കുന്നതിൽ കാര്യമില്ല; സിഗററ്റുകളെക്കാൾ കൂടുതൽ ദൂഷ്യം ചെയ്യും; ഇൻഷുറൻസ് കമ്പനികൾ പോളിസികൾ പുകവലിക്കാർക്കും ഇ സിഗരറ്റ് ഉപയോക്താക്കൾക്കും ഒരുപോലെയാക്കി

ലണ്ടൻ: മലയാളികളുൾപ്പെടെയുള്ള പുകവലി ശീലമുള്ളവർ ഇ സിഗററ്റുകളിലേക്ക് മാറിയത് അടുത്തിടെയാണ്. എന്നാൽ സിഗരറ്റുകൾ ഉപയോഗിക്കുന്ന പുകവലിക്കാരേക്കാൾ ദോഷം അനുഭവിക്കുന്നവരാണ് ഇ സിഗററ്റുകൾ ഉപയോഗിക്കുന്നവരാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അധിക തുക കയ്യിൽ നിന്ന് പോകാതെ ഇ സിഗരറ്റുകൾ ഉപയോഗിക്കാൻ തുടങ്ങിയവരാണ് പുകവലിക്കാരായ അധികം മലയാളികളും. എന്നാൽ സാധാരണ പുകവലിക്കാരേക്കാൾ ഇ സിഗരറ്റുകൾ ഉപയോഗിക്കുന്നവർക്കാണ് അധികമായി പുകവലി മൂലമുള്ള ദൂഷ്യഫലങ്ങൾ ഉളവാകുകയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

പ്രൈസ് കമ്പാരിസൺ സൈറ്റായ മണി സൂപ്പർമാർക്കറ്റ് വഴി അത്യാഹിത രോഗങ്ങൾക്കുള്ള ഇൻഷുറൻസ് കവർ സാധാരണക്കാരിൽ നിന്നും അധികമായി പുകവലിക്കാർക്ക് മാസം 26 പൗണ്ട് അധികമായയാണ് നൽകേണ്ടത്. എന്നാൽ ഇ സിഗരറ്റ് ഉപയോഗിക്കുന്നവർക്കും തുല്യമായ തുകയാണ് നൽകേണ്ടതെന്നാണ് കമ്പനികൾ വ്യക്തമാക്കുന്നത്. നിലവിൽ നോൺ സ്‌മോക്കേഴ്‌സായ കസ്റ്റമേഴ്‌സിൽ നിന്ന് അധികമായി 16.59 പൗണ്ടാണ് പുകലിക്കാരായ ആളുകൾക്ക് നൽകേണ്ടി വരുക.

അതേസമയം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നൽകുന്ന കണക്കുകൾ പ്രകാരം ഇ സിഗരറ്റുകൾ പുകവലിയെക്കാളും 95 ശതമാനത്തോളം സുരക്ഷിതമെന്നാണ്. എന്നാൽ സുരക്ഷിതമല്ലാത്ത ഇ സിഗരറ്റുകൾ വിപണിയിൽ അധികമുള്ളതിനാലാണ് സർക്കാർ തന്നെ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more