1 GBP = 106.75
breaking news

ഇന്ധനവില കുതിച്ചുയരുന്നു; നാല് വർഷത്തിനിടക്കുള്ള കൂടിയ നിരക്കിൽ

ഇന്ധനവില കുതിച്ചുയരുന്നു; നാല് വർഷത്തിനിടക്കുള്ള കൂടിയ നിരക്കിൽ

ലണ്ടൻ: ബ്രിട്ടനിൽ ഇന്ധനവില നാല് വർഷത്തിനിടയിലെ കൂടിയ നിരക്കിൽ. ഒരു ശരാശരി കുടുംബത്തിന്റെ വാഹനത്തിൽ 55 ലിറ്റർ പെട്രോൾ നിറയ്ക്കുന്നതിന് ചിലവാക്കേണ്ടി വരുക ഏകദേശം എഴുപത് പൗണ്ടോളമാണ്. 2017 ജൂൺ മുതൽ 2018 ജൂൺ വരെയുള്ള കാലയളവിനിടയ്ക്കാണ് £6.98 ൽ വർദ്ധനവ് എത്തി നിൽക്കുന്നത്. കഴിഞ്ഞ മാസം പെട്രോൾ ഒരു ലിറ്ററിന് 128 പെൻസാണ് ഈടാക്കിയത്. ഡീസലിന് ശരാശരി 8.14 പൗണ്ട് വർധിച്ച് 55 ലിറ്ററിന് £72.66 ൽ എത്തി നിൽക്കുന്നു.

വർദ്ധിച്ച് വരുന്ന ഇന്ധനവില സാധാരണക്കാരായ കുടുംബങ്ങളുടെ ജീവിതതാളം തെറ്റിക്കുമെന്ന് മോട്ടോറിംഗ് ഗ്രൂപ്പുകൾ കുറ്റപ്പെടുത്തുന്നു. പ്രത്യേകിച്ച് വേനൽ അവധി ആരംഭിക്കുന്ന സമയത്തുള്ള വർദ്ധനവ് അവധിക്കാല പരിപാടികൾ മുഴുവനും അവതാളത്തിലാക്കും. എന്നാൽ ഇന്ധനവില വർദ്ധനവ് ക്രൂഡ് ഓയിൽ വിലയിലുള്ള വർദ്ധനവും ഡോളറിന് മുന്നിൽ പൗണ്ടിന്റെ മൂല്യമിടിയുന്നതുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ധന തീരുവ 57.98 എന്ന നിലയിൽ തന്നെ തുടരുന്നതാണ് ഒരു പരിധി വരെയും വില കൂടുതൽ ഉയരാതെ പിടിച്ച് നിറുത്തുന്നത് തന്നെ. 2011 തീരുവ വർദ്ധിപ്പിക്കുന്നത് സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. എന്നാൽ എൻ എച്ച് എസിന് അധിക ഫണ്ട് കണ്ടെത്തുന്നതിനായി ഇന്ധന നികുതി വർധിപ്പിക്കേണ്ടി വരുമെന്ന് പ്രഖ്യാപിച്ചതും ജനങ്ങൾക്ക് ഇരുട്ടടിയാകുമെന്നാണ് കരുതപ്പെടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more