സാലിസ്ബറി: മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപാലും മകൾ യൂലിയയും രാസായുധാക്രമണത്തിനിരയായ സാലിസ്ബറിയിൽ തന്നെ വീണ്ടും രണ്ടു ബ്രിട്ടീഷ് പൗരന്മാർ രാസായുധാക്രമണമേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത് അതീവ ഗൗരവതരമായി തന്നെ കാണുന്നുവെന്ന് ആഭ്യന്തരമന്ത്രി സാജിദ് ജാവീദ് വ്യക്തമാക്കി. സ്ക്രിപാലിനുനേരെ ഉപയോഗിച്ച നെർവ് ഏജൻറായ നൊവിചോക് തന്നെയാണ് ദമ്പതികൾക്കുനേരെ പ്രയോഗിച്ചിട്ടുള്ളത്. മിലിട്ടറി റിസർച് സെൻററിൽ നടത്തിയ പരിശോധനയിൽ നൊവിചോക്കിെൻറ സാന്നിധ്യം തിരിച്ചറിയുകയും ചെയ്തു. ഇരുവർക്കും എങ്ങനെ രാസായുധാക്രമണമേറ്റു എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നെർവ് ഏജൻറിെൻറ സാന്നിധ്യം മേഖലയിൽ ഉണ്ടോയെന്നു പരിശോധിക്കുകയാണ്. തദ്ദേശ പൊലീസിനെ കൂടാതെ 100 ഭീകരവിരുദ്ധ സേനാംഗങ്ങളെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
ദമ്പതികൾ കാലപ്പഴക്കം ചെന്ന കൊക്കെയ്നോ ഹെറോയിനോ അമിതമായി ഉപയോഗിച്ചതാകാം അബോധാവസ്ഥയിലാകാൻ കാരണമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, ഇരുവർക്കുമൊപ്പമുണ്ടായിരുന്ന ബന്ധു സാഹചര്യം വിശദീകരിച്ചതോടെ പൊലീസ് കൂടുതൽ പരിശോധനക്കു തയാറാവുകയായിരുന്നു. തെൻറ കൺമുന്നിലാണ് ഡോൺ കുഴഞ്ഞുവീണതെന്നും ഉടൻ അപസ്മാരം ബാധിച്ചപോലെ പിടയാൻ തുടങ്ങിയെന്നും വായിൽനിന്ന് നുരയും പതയും ഒലിച്ചെന്നും ബന്ധു വിവരിച്ചു. അൽപസമയം കഴിഞ്ഞപ്പോൾ ചാർലിയും കുഴഞ്ഞുവീണു.
സംഭവത്തിനു പിന്നാലെ ബ്രിട്ടീഷ് പൊലീസിെൻറ നേതൃത്വത്തിൽ എയിംസ്ബറിയിൽ അഞ്ചിടത്ത് ജനത്തിനു വിലക്കേർപ്പെടുത്തി. വഴിയിൽ കിടക്കുന്നതോ വീടിനു മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലോ എന്തു കണ്ടാലും തൊടരുതെന്ന് തദ്ദേശവാസികൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മാർച്ചിലാണു സ്ക്രിപാലിനും മകൾക്കും നേരെ രാസായുധ ആക്രമണം ഉണ്ടായത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ആദ്യമായാണ് യു.എൻ നിരോധിച്ച രാസായുധം പ്രയോഗിക്കുന്നത്. നീണ്ട ചികിത്സക്കുശേഷവും സ്ക്രിപാൽ അപകടനില തരണംചെയ്തിട്ടില്ല. സ്ക്രിപാലും മകളും ആശുപത്രി വിട്ടിരുന്നെങ്കിലും, അജ്ഞാത കേന്ദ്രത്തിൽ ചികിത്സയിലാണ്. റഷ്യയാണ് ആക്രമണത്തിനു പിന്നിലെന്ന് ബ്രിട്ടൻ ആരോപിച്ചിരുന്നു. എന്നാൽ, ആരോപണം റഷ്യ നിഷേധിക്കുകയായിരുന്നു. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി. പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയാണ് ഇരുരാജ്യങ്ങളും പ്രതികാരം തീർത്തത്. തുടർന്ന് റഷ്യയിൽ നടക്കുന്ന മത്സരത്തിൽനിന്ന് ഇംഗ്ലണ്ട് പിന്മാറുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ബന്ധം വഷളായ സാഹചര്യത്തിൽ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളും മന്ത്രിമാരും ലോകകപ്പ് മത്സരം കാണാൻ എത്തിയിട്ടില്ല. സോവിയറ്റ് യൂനിയനാണ് നൊവിേചാക് വികസിപ്പിച്ചതെന്ന ആരോപണം ആദ്യം റഷ്യൻ അധികൃതർ നിഷേധിച്ചിരുന്നു.
രാജ്യത്തെ നടുക്കി വീണ്ടും രാസായുധാക്രമണം നടന്ന സാഹചര്യത്തിൽ റഷ്യ നിർബന്ധമായും വിശദീകരണം നൽകണെമന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സാജിദ് ജാവീദ് വ്യക്തമാക്കിയിരുന്നു. മനഃപൂർവമായാലും അബദ്ധത്തിലായാലും ബ്രിട്ടീഷ് ജനതയെ ഇത്തരത്തിൽ ലക്ഷ്യംവെക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഇൗ സാഹചര്യത്തിൽ എന്താണ് നടക്കുന്നതെന്ന് വിശദീകരണം നൽകേണ്ടത് റഷ്യൻ സർക്കാറിെൻറ ബാധ്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഖ്യരാജ്യങ്ങളുമായി ചേർന്ന് റഷ്യക്ക് മേൽ കടുത്ത ഉപരോധങ്ങൾ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് മേയ് ഭരണകൂടം.
click on malayalam character to switch languages