1 GBP = 105.47
breaking news

കാട്ടുതീ പടർന്ന് പിടിക്കുന്നു; മാഞ്ചസ്റ്ററിലെ സാഡിൽവർത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം; നിരവധി വീടുകൾ ഒഴിപ്പിക്കുന്നു

കാട്ടുതീ പടർന്ന് പിടിക്കുന്നു; മാഞ്ചസ്റ്ററിലെ സാഡിൽവർത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം; നിരവധി വീടുകൾ ഒഴിപ്പിക്കുന്നു

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ സാഡിൽവർത്തിൽ കാട്ടുതീ പടർന്ന് പിടിക്കുകയാണ്. കാട്ടുതീ വീടുകള്‍ക്ക് ഭീഷണിയായി മാറിയതോടെ പ്രദേശവാസികളെ ഒഴിപ്പിച്ച് ഫയര്‍ഫൈറ്റേഴ്‌സ്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സാഡില്‍വര്‍ത്ത് മൂറിലാണ് കാട്ടുതീ നാശം വിതയ്ക്കുന്നത്. ഞായറാഴ്ച വൈകുന്നേരം മുതലാണ് കാട്ടുതീ ആരംഭിച്ചത്. 20 മൈല്‍ അകലെ നിന്ന് പോലും പുകയുടെ ഗന്ധം ശ്വസിക്കാന്‍ കഴിയുന്ന അവസ്ഥയാണ്. താപനില 86എഫ് ആയെങ്കിലും ഉയരുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ ആഴ്ച മുഴുവന്‍ ചൂട് കാലാവസ്ഥ നിലനില്‍ക്കുമെന്നും കരുതുന്നതിനാല്‍ കാട്ടുതീ അപകടം ക്ഷണിച്ച് വരുത്തും. ഇത് ഭയന്നാണ് ഒഴിപ്പിക്കല്‍ നടപടി.

ഈ ആഴ്ച മുഴുവന്‍ ഉയര്‍ന്ന താപനിലയാകുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ബുധനാഴ്ചയും, വ്യാഴാഴ്ചയും കൂടുതല്‍ ചൂടേറിയ ദിവസങ്ങളാകും. 31 സെല്‍ഷ്യസെങ്കിലും ഉയര്‍ന്ന താപനില പ്രതീക്ഷിക്കാം. ചിലയിടങ്ങളിലെങ്കിലും 32 സെല്‍ഷ്യസായി ഉയരുമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി. ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ പടരുന്ന കാട്ടുതീ പിടിച്ചുനിര്‍ത്താന്‍ കഴിയാതെ പാടുപെടുകയാണ് ഫയര്‍ഫൈറ്റേഴ്‌സ്. സ്റ്റാളിബ്രിഡ്ജ് കാര്‍ബ്രൂക്കിലെ താമസക്കാരോട് ജനലുകള്‍ അടച്ച് വീട്ടില്‍ പുക കയറാതെ ശ്രദ്ധിക്കാനാണ് പോലീസും, ഫയര്‍ വിഭാഗവും ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്നും ഇവിടുത്തുകാര്‍ക്ക് നിര്‍ദ്ദേശമുണ്ട്.

ഞായറാഴ്ച രാത്രി മുതല്‍ പ്രദേശത്തെ തീകെടുത്താനായി പ്രത്യേക യൂണിറ്റുകള്‍ സ്ഥലത്തുണ്ട്. വെള്ളം നേരിട്ട് വീഴാനായി ഹെലികോപ്ടറുകളും ഉപയോഗിച്ചു. പ്രദേശവാസികള്‍ക്ക് തെയിംസ്‌സൈഡ് കൗണ്‍സിലും, പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടും ആരോഗ്യ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ബറിയില്‍ ആകാശത്ത് നിന്നും ചാരം പറന്ന് വീഴുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച താല്‍ക്കാലികമായി ശമിച്ച കാട്ടുതീ തിങ്കളാഴ്ചയോടെ പുനരാരംഭിക്കുകയായിരുന്നു. ചൂടേറിയ കാലാവസ്ഥയും, കാറ്റും ഇതിന് സഹായകമായി. റേഡിയോയില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കായി കാതോര്‍ക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന ഉപദേശം.

രണ്ട് മൈല്‍ ദൂരത്തിലെങ്കിലും തീ പടര്‍ന്നിട്ടുള്ളതിനാല്‍ ഇതിന്റെ സമീപത്ത് ചെന്നെത്താന്‍ ഫയര്‍ വിഭാഗത്തിന് സാധിക്കുന്നില്ല. കടുത്ത ചൂടിനെ അവഗണിച്ചാണ് തീകെടുത്താനുള്ള നടപടികളുമായി ഇവര്‍ മുന്നോട്ട് പോകുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more