1 GBP = 108.89
breaking news

പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായി സഖ്യത്തിന് തയ്യാറെന്ന് കോണ്‍ഗ്രസ്

പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായി സഖ്യത്തിന് തയ്യാറെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായി പാര്‍ട്ടി ഓഫീസുകള്‍ പങ്കിടാനും സഖ്യത്തിനും തയ്യാറെന്ന് കോണ്‍ഗ്രസ്. തൃണമൂലുമായി സഖ്യം ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയ പാര്‍ട്ടി, തൃണമൂല്‍ ബിജെപി വിരുദ്ധ നിലപാടുള്ളവരെ ഉള്‍പ്പെടുത്തി ഉള്‍പ്പെടുത്തി അന്‍പതിനായിരം പേരടങ്ങുന്ന വോളണ്ടിയര്‍ വിഭാഗത്തിന് ഒക്ടോബറോടെ രൂപം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ ജനറല്‍ സെക്രട്ടറി ഒ.പി മിശ്ര രാഹുല്‍ ഗാന്ധിക്ക് അയച്ച റിപ്പോര്‍ട്ടിലാണ് ഇടതുപാര്‍ട്ടികളുമായുള്ള സഖ്യം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നത്. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യത സിപിഎം നേതാക്കളും തള്ളിക്കളഞ്ഞിട്ടില്ല.

സഖ്യ സാധ്യതകള്‍ പരിശോധിക്കാന്‍ സിപിഎം കേന്ദ്ര യോഗങ്ങള്‍ ഡല്‍ഹിയില്‍ ചേരുന്നതിനിടെയാണ് സിപിഎമ്മുമായി സഹകരണം ശക്തമാക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് വന്നിരിക്കുന്നത്. കൊല്‍ക്കത്ത, അസന്‍സോള്‍, സിലിഗുരി തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍ സംയുക്ത ഓഫീസുകള്‍ തുറക്കാം, പാര്‍ട്ടികളുടെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളും പോഷക സംഘടനകളും ചര്‍ച്ചകളിലൂടെ പൊതു അജണ്ട തയ്യാറാക്കണമെന്നതടക്കം 21 ശുപാര്‍ശകളാണ് ഒ പി മിശ്രയുടെ റിപ്പോര്‍ട്ടിലുള്ളത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി താഴെത്തട്ടില്‍ ധാരണയുണ്ടാക്കിയ സിപിഎം ബംഗാള്‍ ഘടകം സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത തള്ളി കളഞ്ഞിട്ടില്ല. പക്ഷെ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം ചൂണ്ടിക്കാട്ടി സംയുക്ത ഓഫീസടക്കമുള്ള പ്രത്യക്ഷത്തിലുള്ള സഹകരണ നിര്‍ദ്ദേശങ്ങളെ കേരള ഘടകം എതിര്‍ക്കാനാണ് സാധ്യത.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more