1 GBP = 106.26

പ്രൗഢമായ രചനകളാൽ സമ്പന്നമായ യുക്മ ജ്വാല ഇ മാഗസിൻ ജൂൺ ലക്കം പുറത്തിറങ്ങി

പ്രൗഢമായ രചനകളാൽ സമ്പന്നമായ യുക്മ ജ്വാല ഇ മാഗസിൻ ജൂൺ ലക്കം പുറത്തിറങ്ങി

പ്രവാസിമലയാളികളുടെ പ്രിയ ഓൺലൈൻ പ്രസിദ്ധീകരണം യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ജൂൺ ലക്കം പ്രസിദ്ധീകരിച്ചു. പ്രവാസികളായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജ്വാല ഇ മാഗസിൻ വളരെ ചുരുങ്ങിയ കാലത്തിനിടെ വളരെ പ്രചുര പ്രചാരം നേടി വളർച്ചയുടെ പാതയിലാണ്.

വർഗീയ വെറിയും അന്ധവിശ്വസവും മതമേധാവിത്വ ശക്തികളും ചേർന്ന് സമൂഹത്തിലെ താഴെക്കിടയിലുള്ള ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന പ്രവണക്കെതിരെ യുക്മ പോലുള്ള പ്രസ്ഥാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്ന് എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് സൂചിപ്പിക്കുന്നു.

നിരവധി ഉന്നത നിലവാരം പുലർത്തുന്ന രചനകൾ ജൂൺ ലക്കത്തെ സമ്പന്നമാക്കുന്നു. മലയാള സാഹിത്യത്തിലെ കാർന്നോർ ശ്രീ. എം.ടി വാസുദേവൻ നായർ എഴുതിയ വിൽപ്പന എന്ന ചെറുകഥയെ അവലോകനം ചെയ്തു കൊണ്ട് എസ്. ജായേഷ്‌ എഴുതിയ ജീവിതങ്ങൾക്കിടയിലെ കൈമാറ്റപ്രക്രിയകൾ എന്ന ലേഖനംനത്തിലൂടെ ശ്രീ. എം.ടി വാസുദേവൻ നായരെ ആഴത്തിൽ മനസിലാക്കുവാൻ സാധിക്കുന്നു. ജ്വാല ഇ മാഗസിനിൽ ജോർജ്ജ് അറങ്ങാശ്ശേരി എഴുതുന്ന പംക്തി സ്മരണകളിലേക്ക് ഒരു മടക്കയാത്രയിൽ തന്റെ കോളേജ് വിദ്യാഭാസ കാലത്തെ രസകരമായ ഒരനുഭവം വളരെ രസകരമായി ഒരു വട്ടം കൂടി ഊട്ടിയിലേക്ക് എന്ന അധ്യായത്തിൽ വിവരിക്കുന്നു.

പ്രമുഖ ഇംഗ്ലീഷ് സാഹിത്യകാരൻ ജോർജ്ജ് ഓർവെൽ എഴുതിയ “എ ഹാങ്ങിങ്” എന്ന ചെറുകഥയുടെ സ്മിത മീനാക്ഷി എഴുതിയ മലയാളം പരിഭാഷ തൂക്കികൊല്ലൽ മൂല കഥയോട് വളരെയധികം നീതി പുലർത്തി. നിർമ്മല രചിച്ച കുരിശ്തറപ്പ് ഒരന്വേഷണം, ശ്രീകല മേനോൻ എഴുതിയ ബ്രാഹ്മണ്യം, ബിന്ദു എം.വി എഴുതിയ കറുത്ത പെണ്ണ് എന്നീ കഥകൾ ജ്വാലയുടെ കഥാവിഭാഗത്തെ ധന്യമാക്കുന്നു.

രമേശ് കുടമാളൂരിന്റെ മരണകാവ്യങ്ങൾ, അനിത എം.എ യുടെ ഉടൽകലർപ്പ് ബിന്ദു ആനമങ്ങാട് രചിച്ച സ്മാരകങ്ങൾ പിറവിയെടുക്കുന്നത് എന്നീ കവിതകളും മനോഹരമായ രചനകളാണ്. പ്രമുഖ സാഹിത്യകാരി കെ. ആർ. മീരയുടെ സാഹിത്യ ലോകത്തേക്കുള്ള ഒരു വാതിൽ തുറക്കുകയാണ് ഷൈൻ ഷാജൻ എഴുതിയ മീരയിൽ നിന്ന് വായിച്ചെടുത്ത പെണ്മയും പ്രണയവും എന്ന ലേഖനം. ലോക പ്രസിദ്ധമായ ആറന്മുള കണ്ണാടിയുടെയുംആറന്മുള വള്ളംകളിയുടെയും ആറന്മുള സദ്യയുടെയും ജന്മഗേഹമായ ആറന്മുളഎന്ന സ്ഥലത്തിന്റെ ചരിത്രവസ്തുതകളിലേക്ക് ഒരു എത്തി നോട്ടമാണ് രാജേഷ് കുമാർ. കെ എഴുതിയ വള്ളപ്പാട്ടു പാടുന്ന ആറന്മുളയുടെ മണ്ണിൽ എന്ന ലേഖനം.

ജ്വാല ഇ മാഗസിന്റെ ജൂൺ ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more