1 GBP = 108.49
breaking news

ഇപ്‌സ്‌വിച്ച്ചിൽ പതിനേഴുകാരന്റെ ദാരുണാന്ത്യം; 41കാരൻ അറസ്റ്റിൽ

ഇപ്‌സ്‌വിച്ച്ചിൽ പതിനേഴുകാരന്റെ ദാരുണാന്ത്യം; 41കാരൻ അറസ്റ്റിൽ

ഇപ്‌സ്വിച്ചില്‍ നടന്ന അക്രമണത്തില്‍ 17 വയസ്സുള്ള ആണ്‍കുട്ടി കുത്തേറ്റ് മരിച്ചു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന 41-കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം 4.50ഓടെയാണ് സംഭവം. കടയിലേക്ക് പോകുകയായിരുന്ന ഇരയെ സൈക്കിളിലെത്തിയ രണ്ടംഗ സംഘം തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഇതിന് പിന്നാലെ നാലഞ്ച് പുരുഷന്‍മാര്‍ കൂടി അക്രമത്തില്‍ പങ്കുചേര്‍ന്നു. കൗമാരക്കാരനെ ക്രൂരമായി അക്രമിച്ച ശേഷമാണ് സംഘം സ്ഥലം വിട്ടത്. ഗുരുതരമായി പരുക്കേറ്റ ആണ്‍കുട്ടിയെ രക്ഷിക്കാനായി പാരാമെഡിക്കുകള്‍ക്ക് പുറമെ പോലീസ് ഹെലികോപ്ടറും, എയര്‍ ആംബുലന്‍സും പക്കാര്‍ഡ് അവെന്യൂവിലെത്തി.

ഇപ്‌സ്വിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആണ്‍കുട്ടി മരണത്തിന് കീഴടങ്ങി. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് സഫോക്ക് കോണ്‍സ്റ്റാബുലറി വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിലെ നിഗമനങ്ങളാണ് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി നടപ്പാക്കുകയാണെന്ന് പോലീസ് സംശയിക്കുന്നത്. അന്വേഷണങ്ങളുടെ ഭാഗമായി പക്കാര്‍ഡ് അവെന്യൂ അടച്ചിരിക്കുകയാണ്.

അറസ്റ്റിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more