1 GBP = 106.80
breaking news

ജ്വാല ഇ മാഗസിന്റെ മെയ് ലക്കം പുറത്തിറങ്ങി…

ജ്വാല ഇ മാഗസിന്റെ മെയ് ലക്കം പുറത്തിറങ്ങി…

ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടന യുക്മയുടെ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ മെയ് ലക്കം പുറത്തിറങ്ങി.പതിവ് പോലെ യുകെയിലെ എഴുത്തുകാരുടെ രചനകൾക്കൊപ്പം പ്രമുഖ എഴുത്തുകാരുടെയും കൃതികളും ഉൾപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിലെ അപകടകരമായ ചില കടന്നു കയറ്റങ്ങൾ ഇന്ത്യ എങ്ങോട്ടാണ് എന്ന ചോദ്യം ഓരോ ഭാരതീയന്റെയും മനസ്സിൽ ഭയാശങ്കകൾ ഉളവാക്കുന്നുവെന്നു എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. സൂരജ് കണ്ണൻ എഴുതിയ ശ്രീലങ്ക: ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം എന്ന ലേഖനത്തിൽ ശ്രീലങ്കയുടെ ചരിത്രം വിവരിച്ചിരിക്കുന്നു.ജോർജ് അറങ്ങാശ്ശേരി എഴുതുന്ന സ്മരണകളിലേക്ക് ഒരു മടക്കയാത്ര എന്ന പംക്തിയിൽ തന്റെ സ്കൂൾ പഠനകാലത്തെ രസകരമായ ഒരനുഭവം പത്താംതരം എന്ന അധ്യായത്തിൽ വിവരിക്കുന്നു.കടലിനെക്കുറിച്ചു ഉണ്ടായിരുന്ന സങ്കൽപ്പങ്ങളെ തകിടം മറിച്ച കടൽ യാത്രയെക്കുറിച്ചു കനിവിന്റെ കടലറിവുകൾ എന്ന ലേഖനത്തിൽ രശ്മി രാധാകൃഷ്ണൻ എഴുതുന്നു. രാജീവ് സോമശേഖരൻ എഴുതിയ ചിത്രഗുപ്താ നിങ്ങൾ കേൾക്കുന്നുണ്ടോ?, എസ്. ജയേഷ് എഴുതിയ ഒന്നിടവിട്ട ശനിയാഴ്ചകൾ, ജിതിൻ കെരച്ചൻ ഗോപിനാഥ് എഴുതിയ
എങ്കിലും വേനൽമഴ പെയ്യാതെയിരിക്കട്ടെ, ബീന റോയി എഴുതിയ റിട്ടൈയസമ്പന്നമാക്കുന്നു.ർമെൻറ് ഹോം എന്നീ കഥകൾ വളരെ ഉന്നത നിലവാരം പുലർത്തുന്ന രചനകളാണ്.

ബിനു ആനമങ്ങാട് രചിച്ച സുഡോക്ക്, സ്മിത മീനാക്ഷി രചിച്ച ബ്ലാക് ഈസ് ബ്യുട്ടിഫുൾ എന്നീ കവിതകളും ജ്വാല മെയ് ലക്കത്തെ സമ്പന്നമാക്കുന്നു.

ജ്വാല മെയ് ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ  ക്ലിക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more