സുധീഷ് കെ സുരേഷ്
കൊടകരുടെ പന്തി ഫ്രൈ ( പന്നിക്ക് കൂര്‍ഗില്‍ പറയുന്ന പേരാണ് പന്തി) എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങള്‍
1. പന്നി ഇറച്ചി 1 കിലോ
2. സവാള 3 എണ്ണം
പച്ചമുളക് 8 എണ്ണം
ഇഞ്ചി ഒരു കഷ്ണം
വെളുത്തുള്ളി 8 അല്ലി
കറിവേപ്പില ഒരു പിടി
മല്ലിയില ഒരു കെട്ടു
ജീരകം 1 ടീസ്പൂണ്‍
3.കടുക് 1 ടീസ്പൂണ്‍
4. എണ്ണ ആവശ്യത്തിനു
5. ഉപ്പ് ആവശ്യത്തിനു
ഇതില്‍ രണ്ടാമത്തെ ചേരുവകളെല്ലാം കൂടെ അരച്ചെടുക്കണം.
പന്നി ഇറച്ചിയുടെ മാരിനെഷന്
മുളകുപൊടി 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിനു
വാളന്‍പുളി പിഴിഞ്ഞെടുത്തത് കുറച്ചു ( ശരിക്കും കൊടകില്‍ വാളന്‍പുളി അല്ല ഉപയോഗിക്കുന്നത് കച്ചംപുളി എന്ന് പറയും. ഇത് നമ്മുടെ കൊടംപുളിയുടെ ജ്യൂസ് എടുത്തു ചൂടാക്കി ചൂടാക്കി വറ്റിച്ചെടുക്കുന്നതാണ്.)
ഇതെല്ലാം കൂടെ പന്നി ഇറച്ചിയില്‍ നല്ല പോലെ മിക്സ് ചെയ്തു ഒരു രണ്ടു മൂന്നു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക.
ഇനി വേണ്ട മസാലകള്‍
മല്ലി 1 ടീസ്പൂണ്‍
കുരുമുളക് 1 ടീസ്പൂണ്‍
പെരുംജീരകം 1 ടീസ്പൂണ്‍
ഗ്രാമ്പൂ 2 എണ്ണം
ഏലക്ക 2 എണ്ണം
കറുവപ്പട്ട ഒരു പീസ്
ഇതെല്ലാം കൂടെ നല്ല പോലെ വറുത്തു അരച്ചെടുക്കണം.
ഇനി ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ ഒരു പാത്രത്തില്‍ എന്നാ ഒഴിച്ചു കടുക് പൊട്ടിക്കുക. അതിനു ശേഷം അതിലേക്കു ആദ്യം അരച്ചെടുത്ത പേസ്റ്റ് ചേര്‍ക്കുക. ഈ പേസ്റ്റിന്റെ പച്ചപ്പ് ഒന്ന് മാറുമ്പോള്‍ അതിലേക്കു മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന പന്നി ഇറച്ചി ഇട്ടു ഇളക്കുക. മസാല അതില്‍ ഒന്ന് പുരണ്ടു കഴിയുമ്പോള്‍ കുറച്ചു വെള്ളവും കൂടെ ഒഴിച്ചു ഒരു 10 – 15 മിനിറ്റ് അടച്ചു വെച്ചു വേവിക്കുക. അത്തിനു ശേഷം അതിലേക്കു വറുത്ത് അരച്ചെടുത്ത മസാലകളും കൂടെ മിക്സ് ചെയ്തു നല്ല പോലെ ഇളക്കുക. ഇനി ഒരു പട്ടു മിനിറ്റ് കൂടെ പാത്രം തുറന്നു വെച്ചു വേവിക്കുക . അതിലെ വെള്ളം എല്ലാം പറ്റി അതു ഡ്രൈ ആയി കഴിയുമ്പോള്‍ വെന്തോ എന്നും ഉപ്പും നോക്കിയതിനു ശേഷം അതിലേക്കു മല്ലിയില അറിഞ്ഞതും കൂടെ ചേര്‍ക്കുക.
ഇനി ഇത് ദോശയുടെയോ, ചപ്പാത്തിയുടെയോ, ചോറിന്റെ കൂടെയോ തട്ടാം
click on malayalam character to switch languages