1 GBP = 113.59
breaking news

ലണ്ടനിൽ മലയാളിയുടെ കുത്തേറ്റ് മറ്റൊരു മലയാളി കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് എറണാകുളം പനമ്പിള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാർ

ലണ്ടനിൽ മലയാളിയുടെ കുത്തേറ്റ് മറ്റൊരു മലയാളി കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് എറണാകുളം പനമ്പിള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാർ

ലണ്ടൻ: ലണ്ടനിലെ പെക്കാമിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെ ഒരു മലയാളി മറ്റൊരു മലയാളിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. എറണാകുളം പനമ്പിള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാർ (37) ആണ് മരിച്ചത്.

ജൂൺ 16 വെള്ളിയാഴ്ച പുലർച്ചെ 1:31 ന്, സൗത്ത്വാർക്കിലെ പെക്കാമിലെ കോൾമാൻ വേയുടെ ജംഗ്ഷന് സമീപമുള്ള സതാംപ്ടൺ വേയിലേക്ക് ഒരാൾക്ക് കുത്തേറ്റു എന്ന റിപ്പോർട്ടിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കുത്തേറ്റ അരവിന്ദിനെ കണ്ടെത്തി.അടിയന്തിര വിഭാഗം സ്ഥലത്തെത്തി വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും അരവിന്ദ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്ന് മെറ്റ് പോലീസ് വക്താവ് പറഞ്ഞു.

അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. 20 വയസ്സുള്ള മലയാളിയും അരവിന്ദിനോപ്പം താമസിച്ചിരുന്നതുമായ ഒരാളെ കൊലപാതകമാണെന്ന് സംശയിച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഇയ്യാൾ കസ്റ്റഡിയിൽ തുടരുകയാണ്. മെറ്റ് പോലീസ് കൊലപാതക അന്വേഷണം ആരംഭിച്ചു.

പെക്കാമിലെ സതാംപ്ടൺ വേയിലുള്ള വീടിനുള്ളിൽ തർക്കമുണ്ടായെന്നും ഈ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നും ഇതേ വീട്ടിലുണ്ടായിരുന്ന മറ്റ് മലയാളികൾ പറയുന്നു. വീട്ടിൽ താമസിക്കുന്ന അഞ്ചുപേരും മലയാളികളാണെന്നാണ് സൂചന. ബഹളം കേട്ട് ഓടിയെത്തിയ വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് താമസക്കാർ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അടുത്തുള്ള കടയ്ക്കുള്ളിൽ കയറി ആക്രമണത്തിൽ നിന്ന് രക്ഷതേടി. മലയാളികളായ രണ്ട് സാക്ഷികളെ പോലീസ് ചോദ്യം ചെയ്യാൻ കൊണ്ടുപോയി.

അരവിന്ദ് കഴിഞ്ഞ പത്ത് വർഷമായി യുകെയിലാണ്, വിവാഹം കഴിച്ചിട്ടില്ല. ജോലി നഷ്‌ടപ്പെട്ടപ്പോൾ പ്രതിക്ക് വീട്ടു വാടക നൽകാനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും അരവിന്ദ് മുന്നിലുണ്ടായിരുന്നതായി മറ്റുള്ളവർ പറയുന്നു. അരവിന്ദ് ഒരു കടയിൽ ജോലി ചെയ്യുന്നയാളാണെന്നും പെക്കാമിലെ മലയാളി സമൂഹത്തിൽ ക്രിക്കറ്റ് കളിക്കാറുണ്ടെന്നും പറയുന്നു.

അരവിന്ദിന്റെ ആകസ്മിക നിര്യാണത്തിൽ യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റിയൻ, ലെയ്സൺ ഓഫീസർ മനോജ് കുമാർ പിള്ള, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ഷാജി തോമസ്, സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more