1 GBP = 113.31
breaking news

യൂറോപ്പ് ക്നാനായ മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന് വേദി ഒരുക്കുവാൻ മാഞ്ചസ്റ്റർ സെൻ്റ് ജോർജ് ക്നാനായ ഇടവക….

യൂറോപ്പ് ക്നാനായ മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന് വേദി ഒരുക്കുവാൻ മാഞ്ചസ്റ്റർ സെൻ്റ് ജോർജ് ക്നാനായ ഇടവക….

 ജോസഫ് ഇടിക്കുള

യൂറോപ്പിലെ സ്പോർട്സ് പ്രേമികളായ ക്നാനായക്കാർക്ക് വേണ്ടി ആദ്യമായി സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെൻ്റിന് വേദിയാകുവാൻ മാഞ്ചസ്റ്റർ തയ്യാറെടുക്കുന്നു. ഒക്ടോബർ 7-ന് നടത്തപ്പെടുവാനായി തയ്യാറെടുക്കുന്ന ടൂർണമെന്റിന് ആതിഥ്യം അരുളുന്നത് മാഞ്ചസ്റ്റർ സെൻ്റ് ജോർജ് ക്നാനായ ഇടവകയാണ്. സെപ്റ്റംബർ 5-ന് ടൂർണമെന്റിന്റെ റെജിസ്ട്രഷൻ നടപടികൾ പൂർത്തിയാകുമെന്ന് സംഘാടകർ അറിയിച്ചു. യൂറോപ്പിലെ ക്നാനായ യാക്കോബായ ഇടവകാംഗങ്ങൾക്കായി ഒരുക്കുന്ന ടൂർണമെന്റിന് എല്ലാം ഇടവകകളിൽ നിന്നും ഉള്ള ബാഡ്മിന്റൺ പ്രേമികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പ്രമുഖ മോർഗേജ് അഡ്വൈസേർസ് ആയ ക്യര്യൻസ് ഫൈനാൻഷ്യൽ കൺസൽട്ടൻസ്, അക്കൗണ്ടിംഗ് സ്ഥാപനമായ ബി ജെ അക്കൗണ്ടിംഗ് സൊലുഷൻസ്, യു കെ മലയാളികളുടെ പ്രിയപ്പെട്ട യുട്യൂബ് ചാനൽ ആയ യു കെ മലയാളി, യൂസ്ഡ് കാർ ഡീലേർസായ ഗൾഫ് മോട്ടോസ് ബർമിംഗ്ഹാം എന്നിവർ സ്പോൺസർമാരുകുന്ന ടൂർണമെന്റിൽ ക്യാഷ് പ്രൈസും മറ്റ് നിരവധി സമ്മാനങ്ങളും ജേതാക്കളെ കാത്തിരിക്കുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

വർഷത്തിൽ ഒരുക്കുന്ന ക്നാനായ സംഗമത്തിന് പുറമെ വ്യത്യസ്തമായ മറ്റൊരു ഒത്തു ചേരലിന് കൂടി വേദിയാകുവാൻ ഈ ടൂർണമെന്റിന് സാധിക്കുമെന്ന പ്രതീക്ഷയിൽ ആണ് സംഘാടകർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more