1 GBP = 113.59
breaking news

അൽ ശിഫ ​ആശുപത്രിയുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ലോകാരോഗ്യസംഘടന

അൽ ശിഫ ​ആശുപത്രിയുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ലോകാരോഗ്യസംഘടന

വാഷിങ്ടൺ: വടക്കൻ ഗസ്സയിലെ അൽ ശിഫ ആശുപത്രിയുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ലോകാരോഗ്യ സംഘടന. എക്സിലൂടെയാണ് ആശുപത്രിയുമായുള്ള ബന്ധം നഷ്ടമായ വിവരം ലോകാരോഗ്യ സംഘടന അറിയിച്ചത്. ആശുപത്രിയെ കുറിച്ച് ഭയാനകമായ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ഞങ്ങൾ ബന്ധപ്പെടാൻ ശ്രമിക്കുന്നവർ പതിനായിരക്കണക്കിനാളുകൾക്കൊപ്പം പ്രദേശം വിട്ട് പലായനം ചെയ്യുകയാണെന്ന് അനുമാനിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

അ​ൽ​ ശി​ഫ ഹോ​സ്പി​റ്റ​ലി​ൽ ജ​ന​റേ​റ്റ​റു​ക​ൾ നി​ല​ച്ച് ഇ​ൻ​കു​ബേ​റ്റ​റി​ലു​ള്ള 39 ന​വ​ജാ​ത​ശി​ശു​ക്ക​ൾ ഏ​തു നി​മി​ഷ​വും മ​രി​ക്കു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വെ​ന്റി​ലേ​റ്റ​റി​ലു​ള്ള ര​ണ്ടു​പേ​ർ മ​രി​ച്ചു. ഇ​തി​ലൊ​രാ​ൾ കു​ട്ടി​യാ​ണ്. ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ഐ.​സി.​യു വി​ഭാ​ഗ​ത്തി​നു​മേ​ലും ഇസ്രായേൽ ബോംബിട്ടതായുള്ള റിപ്പോർട്ടുകളും വന്നിരുന്നു. ജ​ന​റേ​റ്റ​ർ നി​ല​ച്ച​തു​കാ​ര​ണം ഫ്രീ​സ​റി​ൽ​നി​ന്ന് മാ​റ്റി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ ഖ​ബ​റ​ട​ക്കാ​നാ​യി അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ കൂ​ട്ട​ക്കു​ഴി​മാ​ടം ഒ​രു​ക്കാ​നു​ള്ള ശ്ര​മം ഇ​സ്രാ​യേ​ലി ഷെ​ല്ലി​ങ്ങി​നെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ആ​ർ​ക്കും ആ​​ശു​പ​ത്രി​യി​ൽ​നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​നോ ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രാ​നോ സാ​ധി​ക്കു​ന്നി​ല്ല. അ​ന​ങ്ങു​ന്ന ആ​രെ​യും സ്നൈ​പ്പ​റു​ക​ൾ വെ​ടി​വെ​ച്ചി​ടു​ന്നു​വെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ൽ ഖു​ദ്സ് ഹോ​സ്പി​റ്റ​ൽ ടാ​ങ്കു​ക​ൾ വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. 14,000പേ​ർ അ​ഭ​യം​തേ​ടി​യി​രി​ക്കു​ന്ന ആ​ശു​പ​ത്രി വ​ള​പ്പി​ലേ​ക്ക് ഏ​തു​നി​മി​ഷ​വും ടാ​ങ്കു​ക​ൾ ഇ​ര​ച്ചു​ക​യ​റു​മെ​ന്ന അ​വ​സ്ഥ​യാ​ണ്.

ഇ​തു​വ​രെ​യാ​യി 11,078 ഫ​ല​സ്തീ​നി​ക​ൾ മ​രി​ച്ചു. അ​തേ​സ​മ​യം, ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ൽ ത​ങ്ങ​ളു​ടെ 1400 പൗ​ര​ൻ​മാ​ർ മ​രി​ച്ചി​രു​ന്നു​വെ​ന്ന ക​ണ​ക്ക് വെ​ള്ളി​യാ​ഴ്ച ഇ​സ്രാ​യേ​ൽ നാ​ട​കീ​യ​മാ​യി വെ​ട്ടി​ക്കു​റ​ച്ചു. 1200ല​ധി​കം പേ​രാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more