1 GBP = 105.83
breaking news

ഇരുപത്തഞ്ച്കാരി ജെറീന ജോർജിൻറെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി യു കെ മലയാളികൾ

ഇരുപത്തഞ്ച്കാരി ജെറീന ജോർജിൻറെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി യു കെ മലയാളികൾ

ബർട്ടൻ ഓൺ ട്രെന്റ് ആദ്യകാല പ്രവാസിയായ ജോർജ് വറീദ്, റോസിലി ജോർജ് എന്നിവരുടെ ഇളയ മകൾ ജെറിന ജോർജ് (പൊന്നു 25 വയസ് ) ഇന്നലെ വൈകുന്നേരം ഒമ്പത്തു മണിയോടുകൂടെ സ്വഭാവനത്തിൽ വച്ചുള്ള ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു.

അങ്കമാലി പാലിശേരി വെട്ടിക്കയിൽ കുടുംബാംഗമാണ് ജോർജ്. യു കെ യിലെ പ്രശതമായ ടാക്സ് അഡ്വൈസറി കമ്പനി യായ ബീ ഡി ഓ, നോട്ടിംഗാമിൽ ചാർട്ടേഡ് അക്കൗണ്ടന്റ് / സീനിയർ ടാക്സ് അഡ്വൈസർ ആയി ജോലി നോക്കുകയായിരുന്നു. സഹോദരങ്ങൾ മെറീന ലിയോ, അലീന ജോർജ്, സഹോദരി ഭർത്താവ് ലിയോ തോലത്ത്, സ്ക്രൺത്രോപ്പ്. ശവസംസ്കാര ക്രമികരണങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.

ജെറീന ജോർജ്ജിന്റെ വിയോഗത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ജയകുമാർ നായർ, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡണ്ട് ജോർജ്ജ് തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാജ്ഞലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more