1 GBP = 105.90
breaking news

കൊവിഷീൽഡ് പാർശ്വഫലം; മോദിയുടെ ഉറപ്പ് ഇതാണോയെന്ന് പ്രതിപക്ഷം

കൊവിഷീൽഡ് പാർശ്വഫലം; മോദിയുടെ ഉറപ്പ് ഇതാണോയെന്ന് പ്രതിപക്ഷം


ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം. മോദിയുടെ ഉറപ്പ് ഇതാണോയെന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്ചോദിച്ചു. ഹൃദയാഘാതം മൂലം ആളുകൾ മരിക്കുന്നതിന് ആരാണ് ഉത്തരവാദിയെന്ന് ആർജെഡിയും പ്രതികരിച്ചു.ഗുണനിലവാരമില്ലാത്ത വാക്സിനുകൾക്ക് ബിജെപി കമ്മീഷൻ വാങ്ങിയതായി സമാജ്‌വാദിപാർട്ടിയും ആരോപിച്ചു.

ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക യുകെ കോടതിയിൽ സമ്മതിച്ചിരുന്നു. വാക്സീനെടുത്ത അപൂർവം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്പോസിസ് വിത്ത് ത്രോന്പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്. യുകെ ഹൈക്കോടതിയിൽ ഫെബ്രുവരിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വാക്സീനെടുത്തതിന് പിന്നാലെ തലച്ചോറിൽ രക്തം കട്ടപിടിച്ച് ആശുപത്രിയിലായ ബ്രിട്ടിഷ് സ്വദേശിയായ നാൽപ്പത്തിനാലുകാരൻ നൽകിയ കേസിലാണ് കമ്പനി സത്യവാങ്മൂലം സമർപ്പിച്ചത്. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് ആസ്ട്രസെനക കൊവിഷീൽഡ് വാക്സീൻ അവതരിപ്പിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more