1 GBP = 108.46
breaking news

സാലിസ്ബറി റ​ഷ്യ​ൻ സ്പൈ ആക്രമണം: ആരോപണങ്ങൾ നിഷേധിച്ച് റഷ്യ; ബ്രി​ട്ട​ന്​ അ​ന്താ​രാ​ഷ്​​ട്ര പി​ന്തു​ണ; റഷ്യക്ക് മേൽ സാമ്പത്തിക ഉപരോധമടക്കുള്ള നീക്കങ്ങളുമായി തെരേസാ മേയ്

സാലിസ്ബറി റ​ഷ്യ​ൻ സ്പൈ ആക്രമണം: ആരോപണങ്ങൾ നിഷേധിച്ച് റഷ്യ; ബ്രി​ട്ട​ന്​ അ​ന്താ​രാ​ഷ്​​ട്ര പി​ന്തു​ണ; റഷ്യക്ക് മേൽ സാമ്പത്തിക ഉപരോധമടക്കുള്ള നീക്കങ്ങളുമായി തെരേസാ മേയ്

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ക​ഴി​യു​ന്ന മുൻ റ​ഷ്യ​ൻ ചാ​ര​നെയും മകളെയും ​നെർവ് ഏജന്റ് ഉപയോഗിച്ച് വധിക്കാൻ ശ്ര​മി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന്​ റ​ഷ്യ. എ​ന്നാ​ൽ, അ​ന്താ​രാ​ഷ്​​ട്ര സ​ഖ്യ​രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന പി​ന്തു​ണ ത​ങ്ങ​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​താ​യി ബ്രി​ട്ട​ൻ അ​റി​യി​ച്ചു.

നാ​റ്റോ​സ​ഖ്യ​വും യു.​എ​സു​മ​ട​ക്കം നി​ര​വ​ധി രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യി താ​ൻ സം​സാ​രി​ച്ച​താ​യും എ​ല്ലാ​വ​രും ​ഇ​ക്കാ​ര്യ​ത്തി​ൽ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച​താ​യും ബ്രി​ട്ടീ​ഷ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ബോ​റി​സ്​ ജോ​ൺ​സ​ൺ പ​റ​ഞ്ഞു. മു​ൻ റ​ഷ്യ​ൻ ചാ​ര​നാ​യ സെ​ർ​ജി സ്​​ക്രി​പാ​ലി​നും മ​ക​ൾ​ക്കു​മെ​തി​രെ മാ​ർ​ച്ച് നാ​ലി​ന്​ സാ​ലി​സ്​​െ​ബ​റി​യി​ൽ​വെ​ച്ചു​ണ്ടാ​യ വി​ഷ​പ്ര​യോ​ഗ​ത്തെ​ക്ക​ു​റി​ച്ച്​ റ​ഷ്യ​ക്ക്​ എ​ത്ര​ത്തോ​ളം കാ​ര്യ​ങ്ങ​ള​റി​യാ​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന്​ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രു​ന്നു. ത​ങ്ങ​ളു​ടെ മ​ണ്ണി​ൽ​വെ​ച്ച്​ സ​ത്യ​സ​ന്ധ​നാ​യ ഒ​രു പൗ​ര​നെ നാ​ണം​കെ​ട്ട രീ​തി​യി​ൽ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​ൽ റ​ഷ്യ​ക്ക്​ പ​ങ്കു​ണ്ടാ​യി​ര​ു​ന്നെ​ന്ന്​ അ​വ​ർ ആ​രോ​പി​ക്കു​ക​യും ചെ​യ്​​തു.

ആ​ക്ര​മ​ണ​ത്തി​ൽ റ​ഷ്യ​ക്കു പ​ങ്കു​ണ്ടെ​ന്നു പ​റ​യു​ന്ന​ത്​ അ​സം​ബ​ന്ധ​മാ​ണെ​ന്നും സ്​​ക്രി​പാ​ലി​നെ​തി​രെ പ്ര​യോ​ഗി​ച്ച നെ​ർ​വ്​ ഏ​ജ​ൻ​റി​​െൻറ സാ​മ്പ്​​ൾ ബ്രി​ട്ട​ൻ ന​ൽ​കാ​ത്ത​പ​ക്ഷം അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ​​റോ​വ്​ വ്യ​ക്​​ത​മാ​ക്കി. എന്നാൽ റഷ്യയുടെ പങ്ക് സംശയാതീതമായി തെളിഞ്ഞതായി മേയും പറഞ്ഞു. സഖ്യ രാഷ്ട്രങ്ങളുടെ സഹായത്തോടെ സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ബ്രിട്ടന്റെ തീരുമാനം. നയതന്ത്ര പ്രതിനിധികളെ പുറത്താക്കുക, വിസകൾ നിരസിക്കുക തുടങ്ങി ശക്തമായ നടപടികൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം ബ്രിട്ടനിൽ അഭയാർഥിയായെത്തിയ മറ്റൊരു റഷ്യൻ പൗരനും ഇന്നലെ രാത്രി ലണ്ടനിൽ കൊല്ലപ്പെട്ടിരുന്നു. ഈ മരണത്തിലും ദുരൂഹതകൾ നിലനിൽക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്കോട്ട്ലൻഡ് യാർഡ് കൗണ്ടർ ടെററിസം പൊലീസാണ് ഈ കൊലപാതകവും അന്വേഷിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more