ലൈഫിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ 2017 ജനുവരി ഏഴാം തീയതി ശനിയാഴ്ച ലിറ്റില്‍ഹാംപ്ടണ്‍ സെന്റ് ജെയിംസ് ചര്‍ച്ച് ഹാളില്‍ വച്ച് നടക്കുന്നതാണ് .
വൈകുന്നേരം 5 മണിക്ക് പ്രസിഡന്റ് ജോസഫ് ഗ്രിഗറിയുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തോടെ പരിപാടികള്‍ ആരംഭിക്കുന്നതാണ്. സെക്രട്ടറി സജി മാമ്പള്ളി 2016 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതാണ്.സാന്താക്‌ളോസ് അപ്പൂപ്പന്‍ കരോള്‍ ഗാനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി വേദിയിലേക്ക് കടന്നുവരുന്നതും കേക്ക് മുറിച്ചു ആഘോഷപരിപാടികളുടെ ഉത്ഘാടനം നിര്‍വഹിക്കുന്നതുമാണ്. എല്ലാ കൊച്ചുകുട്ടികള്‍ക്കും ക്രിസ്മസ് അപ്പൂപ്പന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതുമാണ്.
പൊതുസമ്മേളനത്തിനു ശേഷം കുട്ടികളുടെ നേതൃത്വത്തില്‍ യേശുവിന്റെ ജനനത്തെ അനുസ്മരിക്കുന്ന നേറ്റിവിറ്റി പ്ലേയോടു കൂടി കലാപരിപാടികള്‍ ആരംഭിക്കുന്നതാണ്. നൃത്തങ്ങള്‍, കോമഡി സ്‌കിറ്റുകള്‍, കരോള്‍ ഗാനങ്ങള്‍ തുടങ്ങി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. പരിപാടികളുടെ മാറ്റുകൂട്ടുവാന്‍ രുചികരമായ സ്‌നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്.
തുടര്‍ന്ന് അടുത്ത വര്‍ഷത്തെ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടക്കുന്നതാണ്. കലാസാംസ്‌കാരികപരിപാടികള്‍ ഏതാണ്ട് രാത്രി 11.30വരെ നീണ്ടുനില്‍ക്കുന്നതാണ്. പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു.
ക്രിസ്തുമസിനോടനുബന്ധിച്ചു നടന്ന കരോള്‍ സര്‍വീസില്‍ സാന്താക്‌ളോസിന്റെ നേതൃത്വത്തില്‍ എല്ലാ കുടുംബങ്ങളും സന്ദര്‍ശിക്കുകയും കരോള്‍ ഗാനങ്ങള്‍ ആലപിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.
സെന്റ് കാതറിന്‍സ് പള്ളിയില്‍ നിന്ന് ആരംഭിച്ച കരോള്‍ സര്‍വീസ് വികാരി ഫാദര്‍ ഡൊമിനിക് ഓ’ഹാര ആശീര്‍വദിച്ചു. മിലി രാജേഷിനെയും ഷിബു അബ്രാഹത്തിന്റെയും നേതൃത്വത്തിലുള്ള ബാന്‍ഡ് മേളം കരോളിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. സാന്റ ആയി ജേക്കബ് വര്‍ഗീസും ലൂക്ക് ജോസ് കൂടത്തിനാലും വേഷമണിഞ്ഞു.
ക്രിസ്തുമസ് കരോളില്‍ പങ്കെടുക്കുകയും, മനോഹരമായി ഭവനങ്ങള്‍ അലങ്കരിച്ചൊരുക്കുകയും, മധുരപലഹാരങ്ങള്‍ നല്‍കി സന്തോഷം പങ്കുവയ്ക്കുകയും ചെയ്ത എല്ലാ കുടുംബാംഗങ്ങള്‍ക്കും ലൈഫ് 2016 ടീം ആത്മാര്‍ത്ഥമായ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു. ജനുവരി 7ന് നടക്കുന്ന ക്രിസ്തുമസ് പുതുവത്സാര ആഘോഷങ്ങളിലേക്ക് ലൈഫ് 2016 ടീം ഏവരെയും ക്ഷണിക്കുന്നു…
click on malayalam character to switch languages