ലണ്ടനിലെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ടോള്‍വര്‍ത്ത് ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും, സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനും ഊഷ്മള സ്വീകരണം നല്‍കി. ലണ്ടനിലെ സീറോ മലബാര്‍ സഭയുടെ മുന്‍ കോ – ഓര്‍ഡിനേറ്ററും വികാരി ജനറാളുമായ റവ. ഫാ. തോമസ് പാറയടിയില്‍, ലണ്ടനിലെ സീറോ മലബാര്‍ സഭയുടെ വിവിധ രൂപതാ ചാപ്ലിയന്‍മാരായ റവ. ഫാ. ജോസ് അന്തിയാംകുളം, റവ. ഫാ. ഹാന്‍സ് പുതിയാകുളങ്ങര, റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല കൂടാതെ റവ. ഫാ. റോയി മുതുമാക്കല്‍, റവ. ഫാ. തോമസ് കുളങ്ങാടന്‍, റവ. ഫാ. ജോയി ആലപ്പാട്ട്, റവ. ഫാ. ബിനോയി നിലയാറ്റിങ്ങല്‍ എന്നിവരും നൂറു കണക്കിന് വിശ്വാസികളും ചേര്‍ന്നാണ് പിതാക്കന്മാര്‍ക്കു സ്വീകരണം നല്‍കിയത്. അല്മായ പ്രതിനിധിയായി ടോള്‍വര്‍ത്ത് പള്ളി ട്രസ്റ്റി ജോമി തടത്തിലും അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് ബൊക്കെ നല്‍കി സ്വീകരിച്ചു.
തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാളുമാരായ റവ. ഫാ. തോമസ് പാറയടിയില്‍, റവ. ഫാ. മാത്യു ചൂരപ്പൊയ്കയില്‍, റവ. ഫാ. സജി മലയില്‍ പുത്തന്‍പുര തുടങ്ങിയവരും റവ. ഫാ. ജോസ് അന്തിയാംകുളം, റവ. ഫാ. ഹാന്‍സ് പുതിയാകുളങ്ങര, റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, റവ. ഫാ. റോയി മുതുമാക്കല്‍, റവ. ഫാ. തോമസ് കുളങ്ങാടന്‍, റവ. ഫാ. ജോയി ആലപ്പാട്ട്, റവ. ഫാ. ബിനോയി നിലയാറ്റിങ്ങല്‍, മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സെക്രട്ടറി റവ. ഫാ. ഫാന്‍സുവ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു. ഡീക്കന്‍ ജോയിസ് പള്ളിക്കമ്യാലിന്റെ നേതൃത്വത്തിലുള്ള ടീം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. വിശുദ്ധബലിയെ തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു. ടോള്‍വര്‍ത്തില്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ടോള്‍വര്‍ത്ത് സീറോ മലബാര്‍ സഭ കമ്മ്യൂണിറ്റി ഭാരവാഹികള്‍ നന്ദി പറഞ്ഞു.
click on malayalam character to switch languages