1 GBP = 106.75
breaking news

ജനപക്ഷ നായകന് നാളെ ബ്രിസ്റ്റോളില്‍ സ്വീകരണം….

ജനപക്ഷ നായകന് നാളെ ബ്രിസ്റ്റോളില്‍ സ്വീകരണം….

നിഷ്പക്ഷ രാഷ്ട്രീയത്തിന്റെ ആള്‍രൂപം, ജനപക്ഷ നായകന്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജിന് നാളെ ബ്രിസ്റ്റോളില്‍ സ്വീകരണം നല്‍കും. സ്വജനപക്ഷപാതം, അഴിമതി എന്നിവയ്‌ക്കെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ചു ജനമനസ്സില്‍ സ്ഥാനാരോഹിതനായി മറ്റു രാഷ്ട്രീയകക്ഷികളെയും മുന്നണികളെയും ബഹുദൂരം പിന്നിലാക്കി, ജനപക്ഷനായകനായി നിയമസഭയിലെത്തിയ പിസിക്ക് യുകെയിലെമ്പാടും ആവേശോജ്വലമായ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ മലയാളി മനസുകള്‍ നല്‍കുന്ന വരവേല്‍പ്പ് വാക്കുകള്‍ക്കതീതമാണ്. പ്രവാസി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന യുകെയിലെ പ്രമുഖ സ്ഥലങ്ങള്‍ ഉത്സവലഹരിയിലാണ്. മറ്റൊരു രാഷ്ട്രീയ നേതാവിനും കിട്ടാത്തെ ബഹുജനപിന്തുണയാണ് ഏതാനും ദിവസം കൊണ്ട് മാത്രം പിസിക്ക് സ്വന്തമായത്.
image4
ഇംഗ്ലണ്ടിന്റെ സൗത്ത് വെസ്റ്റ് സെന്ററായ ബ്രിസ്റ്റോളില്‍ നാളെ 6 മണിക്കെത്തി ചേരുന്ന പിസി ജോര്‍ജിനെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ ബ്രിസ്‌ക പ്രസിഡന്റ് തോമസ് ജോസഫ് അധ്യക്ഷത വഹിക്കും. മലയാളം സാംസ്‌കാരിക സമിതി യുകെ ഓര്‍ഗനൈസര്‍ സുധാകരന്‍ പാലാ, മുന്‍ കെ എസ് സി ജനറല്‍ സെക്രട്ടറി മാനുവല്‍ മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. മുന്‍ പൂഞ്ഞാര്‍ കെഎസ്സി നിയോജക മണ്ഡലം പ്രസിഡന്റ് സാജന്‍ പുള്ളാളില്‍ സ്വാഗതവും ബ്രിസ്‌ക സെക്രട്ടറി കൃതജ്ഞതയും പറയും.

വാദ്യാഘോഷങ്ങളും പഞ്ചാരി മേളവും ബ്രിസ്റ്റോള്‍ മലയാളം ഡിജെയുടെ ഗാനമേളയും തുടര്‍ന്ന് നടക്കുന്ന അത്താഴ വിരുന്നും സ്വീകരണ സമ്മേളനത്തിന്റെ പ്രത്യേകതയായിരിക്കുമെന്ന് സ്വാഗത സംഘത്തിന്റെയും കൂടി ചെയര്‍മാനായ ജോസ് മാത്യുതോമസ് അറിയിച്ചു.

വേദി:

സൗത്ത്മീഡ് കമ്മ്യൂണിറ്റി സെന്റര്‍,

സൗത്ത്മീഡ്

ഗ്രേസ്റ്റോക്ക് അവന്യൂ

ബ്രിസ്റ്റോള്‍

BS106DQ

Post Your Comments Here ( Click here for malayalam )

Press Esc to close
show more