1 GBP = 107.02

വികാര്‍ ജനറല്‍ ഫാ. സജി മലയില്‍ പുത്തപുരക്ക് അനുമോദനം

വികാര്‍ ജനറല്‍ ഫാ. സജി മലയില്‍ പുത്തപുരക്ക് അനുമോദനം

മാഞ്ചസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറല്‍ ആയി നിയമിതനായ ഫാ. സജി മലയില്‍ പുത്തന്‍പുരയിലിനെ ക്‌നാനായ ചാപ്ലിയന്‍സി അംഗങ്ങളും ക്‌നാനായ ചാപ്ലിയന്‍സിയിലെ ഭക്ത സംഘടനകള്‍, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംയുക്തമായി അനുമോദിച്ചു.

ഇന്നലെ മാഞ്ചസ്റ്ററിലെ സെന്റ്. എലിസബത്ത് കത്തോലിക്കാ ദേവാലയത്തില്‍ ദിവ്യബലിക്ക് ശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ ഫാ. സിറില്‍ ഇടമന, യുകെകെസിഎ പ്രഥമ പ്രസിഡന്റ് റെജി മഠത്തിലേട്ട്, എം.കെ.സി.എ പ്രസിഡന്റ് സാജന്‍ ചാക്കോ, ഉതുപ്പ് കുന്നുകാലായില്‍, മാര്‍ട്ടിന്‍ മലയില്‍, മേരിക്കുട്ടി ഉതുപ്പ് എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.
img-20161016-wa0041
തുടര്‍ന്ന് ഫാ. സജി മലയില്‍ പുത്തന്‍പുര തനിക്കു ലഭിച്ച ദൈവാനുഗ്രഹത്തിനു നന്ദി പ്രകാശിപ്പിക്കുകയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നിയമന ഉത്തരവിന് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more