1 GBP = 107.38

അക്ഷര മധുരം നുണയാന്‍ ഇരുപതോളം കുട്ടികള്‍ ; അറിവിന്റെ ദേവതയ്ക്കു നിറം നല്‍കിയും ദേവി മാഹാത്മ്യ കഥയ്ക്ക് കാതു കൂര്‍പ്പിച്ചും കവന്‍ട്രി ഹിന്ദു സമാജത്തിലെ കുട്ടികള്‍ നാളെ ലെസ്റ്ററില്‍

അക്ഷര മധുരം നുണയാന്‍ ഇരുപതോളം കുട്ടികള്‍ ;  അറിവിന്റെ ദേവതയ്ക്കു നിറം നല്‍കിയും ദേവി മാഹാത്മ്യ കഥയ്ക്ക് കാതു കൂര്‍പ്പിച്ചും  കവന്‍ട്രി ഹിന്ദു സമാജത്തിലെ കുട്ടികള്‍ നാളെ ലെസ്റ്ററില്‍

അക്ഷര പുണ്യത്തിന്റെ അമൃത് നുകരുക എന്നത് ജന്മ സുകൃതമായി കരുതുന്ന ഭാരതീയ വിശ്വാസത്തിന്റെ ചുവട് പിടിച്ചു നടത്തുന്ന വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ഇരുപതോളം കുട്ടികള്‍ നാളെ അച്ഛനമ്മമാരുടെ മടിയില്‍ ഇരുന്നു വീണ്ടും ഹരി ശ്രീ ഗണപതായ മന്ത്രം ചൂണ്ടു വിരല്‍ കൊണ്ട് എഴുതി മനനം ചെയ്യും . അറിവാണ് പുണ്യം എന്ന സങ്കല്പം മനസ്സില്‍ ഊട്ടി ഉറപ്പിക്കാന്‍ അക്ഷര ദേവതയായ സരസ്വതിക്ക് വേണ്ടി നടത്തുന്ന ആല്മ പൂജയായി വിദ്യാരംഭം വിലയിരുത്തപ്പെടുമ്പോള്‍ കുട്ടികളില്‍ വിശ്വാസ തീക്ഷണതയോടെ അറിയാന്‍ ഉള്ള ആഗ്രഹം ജനിപ്പിക്കുകയാണ് അക്ഷര പൂജ ചടങ്ങുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കവന്‍ട്രി ഹിന്ദു സമാജം ഭാരവാഹികള്‍ സൂചിപ്പിച്ചു . ചടങ്ങുകളില്‍ വേദ പണ്ഡിതന്‍ കൂടിയായ ബിര്‍മിങ്ഹാം ബാലാജി ക്ഷേത്രം മുന്‍ ശാന്തി പ്രസാദ് ഭട്ടിന്റെ സാന്നിധ്യവും ചടങ്ങില്‍ ആധ്യാല്മിക ശ്രെഷ്ഠത നല്‍കുമെന്ന് കണക്കാക്കപ്പെടുന്നു . അക്ഷര പൂജ നടത്തുവാന്‍ തയ്യാറെടുക്കുന്നവര്‍ തംബാളം , അരി എന്നിവയുമായി ചടങ്ങുകള്‍ ആരംഭിക്കുന്ന നാല് മണിക്ക് തന്നെ എത്തണമെന്നും സമാജം അറിയിപ്പില്‍ വ്യക്തമാക്കുന്നു.
cov-hindu-oct16
അറിവിന്റെ ദേവതക്ക് അക്ഷര പൂജയ്ക്കൊപ്പം നിറം നല്‍കി മനോഹരിയാക്കുവാന്‍ കൂടിയാണ് കവന്‍ട്രി ഹിന്ദു സമാജം കുട്ടികള്‍ തയ്യാറെടുക്കുന്നതു . ഹൈന്ദവ ചിന്തകള്‍ കൂടുതല്‍ അടുത്തറിയാന്‍ കുട്ടികള്‍ക്കായി നടത്തുന്ന ചിത്ര രചന മത്സരത്തിന്റെ ഭാഗമായാണ് വിജയദശമി ആഘോഷവുമായി ബന്ധപ്പെട്ടു നടക്കുന്ന സത്സംഗത്തില്‍ സരസ്വതി ദേവിയെ വരച്ചു വര്‍ണം നല്കാന്‍ ഉള്ള പദ്ധതി അവതരിപ്പിക്കുന്നതെന്ന് മത്സരത്തിന്റെ ആസൂത്രകയായ ദിവ്യ സുഭാഷ് അറിയിച്ചു . കഴിഞ്ഞ മാസങ്ങളില്‍ കൃഷ്ണനെയും ഗണപതിയേയും വരച്ചു നിറം നല്‍കിയ കുട്ടികള്‍ അറിവിന്റെ ദേവതയെ അടുത്തറിയാന്‍ ഉള്ള അവസരം പ്രയോജനപ്പെടുത്താന്‍ തയ്യാറാവുകയാണ് . അറിവിനൊപ്പം സംഗീതം , കല , എന്നിവയ്ക്കും ദേവി സരസ്വതിയെ ഹിന്ദു സമൂഹം ആരാധിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ഏറ്റവും നന്നായി അടുത്തറിയാന്‍ ഉള്ള ദേവി സങ്കല്പം ആയാണ് സരസ്വതിയെ മത്സരത്തില്‍ ചിത്രീകരിക്കുക . ഇതിനകം 15 ഓളം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞ മത്സരത്തില്‍ കൂടുതല്‍ കുട്ടികള്‍ പങ്കെടുക്കും എന്നാണ് പ്രതീക്ഷ. കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ചേര്‍ത്ത് ഭാവിയില്‍ ചിത്ര പ്രദര്‍ശനം നടത്താനും സംഘാടകര്‍ക്ക് ശ്രമം ഉണ്ടെന്നു സമാജം കോ ഓഡിനേറ്റര്‍ അനില്‍ പിള്ള അറിയിച്ചു .
ഇന്ത്യയില്‍ പത്തു ദിവസത്തെ പൂജ ചടങ്ങുകളോടെ നടത്തുന്ന വിജയദശമി ആഘോഷത്തിന്റെ ഓര്‍മ്മ പുതുക്കി കുട്ടികള്‍ക്ക് ആദ്യാക്ഷരം അരിമണിയില്‍ എഴുതിയാകും സത്സംഗത്തില്‍ ചടങ്ങുകള്‍ ആരംഭിക്കുക . മതപരമായ കൂട്ടായ്മ എന്നതിനേക്കാള്‍ ഉപരി ഹൈന്ദവ പാരമ്പര്യത്തെ അടുത്തറിഞ്ഞു അറിവിന്റെ ലോകത്തു കൂടുതല്‍ വിശാലമായ ചിന്താഗതി വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയാണ് കവന്‍ട്രി ഹിന്ദു സമാജം ലക്ഷ്യമിടുന്നത് . ഇതിനായി ഹൈന്ദവ ചിന്തകളെ അടിസ്ഥാനമാക്കി നടത്തുന്ന പ്രശ്നോത്തരിയും കഥാ സദസ്സും ഒക്കെ മുറ പോലെ ഇത്തവണയും സംഘടിപ്പിച്ചിട്ടുണ്ട് . വിജയദശമിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇത്തവണ ചോദ്യോത്തര പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . ദേവി സരസ്വതിയുമായി ബന്ധപ്പെട്ട കഥയുമായി ഷീജ അനില്‍ ആണ് ഇത്തവണ കഥാ സദസ്സില്‍ എത്തുന്നത് . കുട്ടികളെ കൊണ്ട് തന്നെ ചെറു കഥകള്‍ അവതരിപ്പിക്കുന്ന പരിപാടിക്കും ഇത്തവണ തുടക്കമിടാന്‍ ശ്രമം ഉണ്ടെന്നു സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു . മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്.
cov-hinduoct161
കുടുംബങ്ങള്‍ ഒന്ന് ചേര്‍ന്നുള്ള ആഘോഷവും ഭജനയും ഒക്കെയായി മൂന്നു മണിക്കൂര്‍ ദൈര്‍ഖ്യം ഉള്ള സത്സംഗം വൈകുന്നേരം നാലു മണിക്ക് തന്നെ തുടങ്ങാന്‍ ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് സമാജം പ്രവര്‍ത്തകര്‍ . ഏകദേശം 50 ഓളം അംഗങ്ങളാണ് പതിവായി സത്സംഗത്തില്‍ പങ്കെടുക്കുന്നതു .
കവന്റ്രി , ആശ്ബി , ലോങ്ങ്ബാരോ , ലെമിങ്ങ്ടന്‍ , കൊല്‍വിലെ, ലെസ്റ്റര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരാണ് ആധ്യല്മിക ചിന്തയ്ക്ക് അടിത്തറ നല്കി ഹിന്ദു സമാജം പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കിയിരിക്കുന്നത് . കുടുംബങ്ങളില്‍ ആഘോഷ വേളകള്‍ കൂടി സമാജം പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി അംഗങ്ങളില്‍ കൂടുതല്‍ താല്പ്പര്യം ഉണ്ടാക്കുന്നതിനും സംഘാടകര്‍ ശ്രദ്ധിക്കുന്നു . ഈ മാസത്തെ സത് സംഘത്തില്‍ ആദിത്യ ശ്രീ , യദു പ്രസൂണ്‍ , മാളൂ ഹരീഷ് എന്നിവരുടെ പിറന്നാള്‍ ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ട് .
നാളെ ഭജന്‍ സത്സംഗം ലെസ്റ്ററില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് : [email protected] / 07533337539
അഡ്രസ്: 6 , little connery leys, Bristol, LE 4 3LS

Post Your Comments Here ( Click here for malayalam )

Press Esc to close
show more